പിഎസ്ജിക്ക് തിരിച്ചടി; നെയ്മറിന് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്
ലില്ലെയോട് തോറ്റ പിഎസ്ജി ലീഗില്‍ രണ്ടാം സ്ഥാനത്താണ്.

X
FAR8 April 2021 8:39 AM GMT
പാരിസ്: ലീഗ് വണ്ണിലെ കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച നെയ്മര്‍ക്ക് രണ്ട് മല്‍സരങ്ങളില്‍ വിലക്ക്. ലില്ലെയ്‌ക്കെതിരായ പിഎസ്ജിയുടെ മല്‍സരത്തിലാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. സ്‌ട്രോസ്ബര്‍ഗ്, സെയ്ന്റ് ഐന്റീനെ എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങള്‍ നെയ്മറിന് നഷ്ടമാവും. ലില്ലെയുടെ തിയാഗോ ഡയലോയെ മല്‍സരത്തിനിടെ നെയ്മര്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഡയലോയും നെയ്മറുമായി വാക്കേറ്റം നടത്തി. മല്‍സരത്തിന് ശേഷം ഗ്രൗണ്ടിന് പുറത്തും ഇരുവരും ഏറ്റുമുട്ടിയിരുന്നു. ഡയലോയ്ക്കും മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ലില്ലെയോട് തോറ്റ പിഎസ്ജി ലീഗില്‍ രണ്ടാം സ്ഥാനത്താണ്.
Next Story