വിമര്‍ശനങ്ങള്‍ക്ക് മറുപടി; നെയ്മറിന് ഡബിള്‍; പിഎസ്ജിക്ക് ജയം
കിലിയന്‍ എംബാപ്പെയാണ് നെയ്മറിന്റെ രണ്ട് ഗോളിനും വഴിയൊരുക്കിയത്.

പാരിസ്: പിഎസ്ജിയില്‍ മോശം ഫോമിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ബ്രസീലിയന്‍ താരം നെയ്മര്‍ രണ്ട് ഗോളുമായി തിരിച്ചുവരവ് നടത്തി. ഇന്ന് ഫ്രഞ്ച് ലീഗില്‍ ബോര്‍ഡെക്‌സിനെ 3-2നാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. 26, 43 മിനിറ്റുകളായി നെയ്മര്‍ ഇരട്ടഗോള്‍ നേടി. കിലിയന്‍ എംബാപ്പെയാണ് നെയ്മറിന്റെ രണ്ട് ഗോളിനും വഴിയൊരുക്കിയത്. മൂന്നാം ഗോള്‍ കിലിയന്‍ എംബാപ്പെയാണ് നേടിയത്. 63ാം മിനിറ്റില്‍ വിജനല്‍ഡാമിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍. എന്നാല്‍ ശേഷിക്കുന്ന മിനിറ്റില്‍ ബോര്‍ഡെക്‌സ് രണ്ട് ഗോള്‍ തിരിച്ചടിച്ച് മികവ് പ്രകടിപ്പിച്ചിരുന്നു. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് 10 പോയിന്റായി വര്‍ദ്ധിപ്പിച്ചു.
സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തി.റയോ വാല്‍ക്കാനോയെ 2-1നാണ് റയല്‍ പരാജയപ്പെടുത്തിയത്. ടോണി ക്രൂസ്, കരീം ബെന്‍സിമ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.
RELATED STORIES
സംസ്ഥാനത്തെ 25 സര്ക്കാര് ആശുപത്രികളില് കീമോ തെറാപ്പി സൗകര്യങ്ങള്
4 July 2022 3:41 PM GMTചെള്ള് പനി;ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ
13 Jun 2022 5:51 AM GMTസ്ലീപ് കോണ് 2022 സംഘടിപ്പിച്ചു
12 Jun 2022 6:24 AM GMTമുടിയിലെ കറുപ്പ് സംരക്ഷിക്കും ഒറ്റമൂലി ഇതാ
11 Jun 2022 5:12 PM GMTകാന്സറിനെ ഇനി ഭയപ്പെടേണ്ട;മരുന്ന് പരീക്ഷണം വിജയകരം
8 Jun 2022 5:17 AM GMTസുലേഖ യെനെപോയ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജിയുടെ കാന്സര്...
6 Jun 2022 1:07 PM GMT