Football

ബംഗ്ലാദേശിനെ നേരിടാനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പ്രഖ്യാപിച്ചു

മലയാളി യുവതാരം മുഹമ്മദ് സനാന്‍ ടീമില്‍

ബംഗ്ലാദേശിനെ നേരിടാനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പ്രഖ്യാപിച്ചു
X

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ വച്ചുനടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് 2027നുള്ള യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ നവംബര്‍ 18ന് ധാക്കയില്‍ നടക്കുന്ന ഗ്രൂപ്പ് സിയിലെ മല്‍സരത്തിനുള്ള 23 അംഗ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകന്‍ ഖാലിദ് ജമീല്‍. നവംബര്‍ ആറു മുതല്‍ ബെംഗളൂരുവില്‍ പരിശീലനം നടത്തിവരുന്ന ടീം, ഇന്നു വൈകുന്നേരം ധാക്കയിലെത്തും.

യോഗ്യതാ റൗണ്ടിലെ നിര്‍ണ്ണായക മല്‍സരമാണിത്. ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ കളിക്കാരും യുവപ്രതിഭകളും ഉള്‍പ്പെടുന്നതാണ് ഈ സ്‌ക്വാഡ്. സന്ദേശ് ജിങ്കന്‍, ആകാശ് മിശ്ര തുടങ്ങിയ പ്രതിരോധ താരങ്ങള്‍ ടീമിന് കരുത്തു പകരും. സുരേഷ് സിങ് വാങ്ജം, മഹേഷ് സിങ് നവോറെം തുടങ്ങിയ മധ്യനിര താരങ്ങള്‍ മധ്യഭാഗത്ത് ഊര്‍ജ്ജം പകരും. ലാലിയന്‍സുവാല ചാങ്തെ, വിക്രം പ്രതാപ് സിങ്, റഹീം അലി എന്നിവരുള്‍പ്പെടെയുള്ള മുന്നേറ്റ നിരയില്‍ ശ്രദ്ധേയരായ താരങ്ങളുണ്ട്.

അടുത്തിടെ ഇന്ത്യന്‍ പൗരത്വം ലഭിച്ച ഓസ്ട്രേലിയയില്‍ ജനിച്ച റയാന്‍ വില്യംസിനെ ടീമില്‍ ഉള്‍പ്പെടുത്തി. താരത്തിന്റെ അരങ്ങേറ്റം ഫുട്‌ബോള്‍ ഓസ്‌ട്രേലിയയുടെ അനുമതിയും ഫിഫയുടെയും എഎഫ്‌സിയുടെയും അംഗീകാരം ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കും. മലയാളി യുവതാരം മുഹമ്മദ് സനാന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടു. നവംബര്‍ 18ന് വൈകുന്നേരം 7:30ന് ധാക്കയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.

Next Story

RELATED STORIES

Share it