ചാംപ്യന്‍സ് ലീഗില്‍ മാജിക്ക് സംഭവിച്ചില്ല; ബാഴ്സലോണ പുറത്തേക്ക്
തുടര്‍ന്ന് ലഭിച്ച ഒരു കിക്ക് മെസ്സി നഷ്ടപ്പെടുത്തി.

പാരിസ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പിഎസ്ജിക്കെതിരേ ബാഴ്സലോണയുടെ അദ്ഭുതങ്ങള്‍ പിറന്നില്ല. മിശിഹാ ലയണല്‍ മെസ്സിക്കും കറ്റാലന്‍സിനെ രക്ഷിക്കാനായില്ല. 2017 ലെ ക്ലാസ്സിക്ക് തിരിച്ചുവരവ് നടത്താന്‍ ബാഴ്സയ്ക്കും ആയില്ല. ഒടുവില്‍ പിഎസ്ജിയോട് 5-2ന്റെ തോല്‍വി വഴങ്ങി കറ്റാലന്‍സ് സ്പെയിനിലേക്ക് മടങ്ങി. ആദ്യപാദത്തില്‍ 4-1ന് ജയിച്ച പിഎസ്ജിയെ ഇന്ന് ബാഴ്സ 1-1 സമനിലയില്‍ പിടിച്ചുകെട്ടിയെങ്കിലും ജയം അവര്ക്കൊപ്പമായില്ല. മികച്ച കളി പുറത്തെടുത്തെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ബാഴ്സയ്ക്കായില്ല. ഇക്കാര്‍ഡിയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി 30ാം മിനിറ്റില്‍ എംബാപ്പെ വലയിലെത്തിച്ച് പിഎസ്ജിക്ക് ലീഡ് നല്കി. തുടര്‍ന്ന് 37ാം മിനിറ്റില്‍ മെസ്സിയുടെ സ്ട്രൈക്കിലൂടെ ബാഴ്സ സമനില പിടിച്ചു. തുടര്‍ന്ന് ലഭിച്ച ഒരു കിക്ക് മെസ്സി നഷ്ടപ്പെടുത്തി. ആദ്യപകുതിയിലെ മിന്നും ഫോം തുടരാന്‍ ബാഴ്സയ്ക്കായില്ല. ഒടുവില്‍ പോച്ചീടിനോയുടെ ശിഷ്യന്മാര് കോമാന്റെ കുട്ടികള്‍ക്കെതിരേ ജയവും ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പിച്ചു.
RELATED STORIES
അഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMTമുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടിസ്
1 July 2022 12:15 PM GMTകൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMT