Football

1000ാമത്തെ മല്‍സരത്തില്‍ ഗോളും ജയവും റെക്കോഡും; മെസ്സി മജീഷ്യന്‍ തന്നെ

കരിയറിലെ 789ാം ഗോളും മെസ്സി തന്റെ പേരില്‍ കുറിച്ചു.

1000ാമത്തെ മല്‍സരത്തില്‍ ഗോളും ജയവും റെക്കോഡും; മെസ്സി മജീഷ്യന്‍ തന്നെ
X


ദോഹ: മെസ്സി ദൈവമല്ലല്ലോ, അര്‍ജന്റീനന്‍ ടീമില്‍ 11 മെസ്സി ഇല്ലല്ലോ തുടങ്ങിയ ഓസിസിന്റെ ചോദ്യങ്ങള്‍ക്ക് മെസ്സി ഗ്രൗണ്ടില്‍ തന്നെ മറുപടി നല്‍കി. ഓസിസിനെതിരായ പ്രീക്വാര്‍ട്ടറില്‍ ഓസിസിന് കാണിച്ചു കൊടുത്തു അര്‍ജന്റീനന്‍ ക്യാംപില്‍ ഒരു മെസ്സി തന്നെ ധാരാളം. അര്‍ജന്റീനയ്ക്ക് മെസ്സി ദൈവം തന്നെ. ലോകകപ്പിലെ എല്ലാ മല്‍സരങ്ങളിലെന്ന പോലെ ഈ മല്‍സരത്തിലും മെസ്സി തന്നെയായിരുന്നു ടീമിന്റെ തുരുപ്പ് ചീട്ട്. മെസ്സിയുടെ ഒറ്റയാള്‍ പോരാട്ടം തന്നെയാണ് ടീമിന് ജയമൊരുക്കിയത്. മെസ്സി തന്റെ കരിയറിലെ 100ാമത്തെ മല്‍സരമാണ് ഇന്ന് കളിച്ചത്. ഈ മല്‍സരത്തില്‍ സ്‌കോര്‍ ചെയ്ത താരം ടീമിന് ജയവുമൊരുക്കി. അര്‍ജന്റീനയ്ക്കായുള്ള താരത്തിന്റെ 168ാം മല്‍സരമായിരുന്നു. ക്യാപ്റ്റനായുള്ള 100ാം മല്‍സരവും. ലോകകപ്പിലെ താരത്തിന്റെ ഗോളുകളുടെ എണ്ണം ഒമ്പതായി. അര്‍ജന്റീനയുടെ ഇതിഹാസ താരം മറഡോണയുടെ എട്ട് ഗോള്‍ എന്ന ലോകകപ്പിലെ റെക്കോഡര്‍ഡും മെസ്സി പഴങ്കഥയാക്കി.



മറ്റൊരു റെക്കോഡും താരം സ്വന്തം പേരിലാക്കി.ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമെന്ന റെക്കോഡാണ് താരം നേടിത്. അഞ്ച് ലോകകപ്പുകളിലായി എട്ട തവണയാണ് മെസ്സി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. ഏഴ് തവണ ഈ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് മെസ്സി പിന്തള്ളിയത്. ഈ ലോകകപ്പില്‍ രണ്ട് തവണയാണ് മെസ്സി മികച്ച താരമായത്.

താരത്തിന്റെ കരിയറിലെ ആദ്യത്തെ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ഗോളാണ്. 2022ല്‍ അര്‍ജന്റീനയ്ക്കായി നേടിയ 14ാം ഗോളാണ് ഇന്ന് നേടിയത്. അര്‍ജന്റീനയ്ക്കായി നേടിയ 94ാം ഗോളും ഇതാണ്. കരിയറിലെ 789ാം ഗോളും മെസ്സി തന്റെ പേരില്‍ കുറിച്ചു.











Next Story

RELATED STORIES

Share it