Football

സിറ്റിയോട് കണക്ക് തീര്‍ത്ത് പിഎസ്ജി; ടീമിനായി മെസ്സിയുടെ ആദ്യ ഗോള്‍

എട്ടാം മിനിറ്റില്‍ ഇദ്രിസ് ഗുയേയിലൂടെയാണ് പിഎസ്ജി ലീഡെടുത്തത്.

സിറ്റിയോട് കണക്ക് തീര്‍ത്ത് പിഎസ്ജി; ടീമിനായി മെസ്സിയുടെ ആദ്യ ഗോള്‍
X


പാരിസ്: ഈ സീസണില്‍ ഇതുവരെ പിഎസ്ജിയ്ക്കായി ഗോള്‍ നേടാത്ത മെസ്സി വിമര്‍ശകര്‍ക്ക് മറുപടി കൊടുത്തത് ചാംപ്യന്‍സ് ലീഗിലൂടെയാണ്.കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്കെതിരേ ആയിരുന്നു മെസ്സിയുടെ ആദ്യ പിഎസ്ജി ഗോള്‍. കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സെമിയക്ക് പകരം വീട്ടിയാണ് പിഎസ്ജി ഇന്ന് കളം വിട്ടത്. ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം.


പിഎസ്ജി ടോപ് ഗോള്‍ സ്‌കോറര്‍ ഇദ്രിസ് ഗുയേയിലൂടെയാണ് (എട്ടാം മിനിറ്റ്) പിഎസ്ജി ലീഡെടുത്തത്. 74ാം മിനിറ്റില്‍ മെസ്സി തന്നെ തുടങ്ങിയ അറ്റാക്ക് എംബാപ്പെയിലെത്തി. എംബാപ്പെയുടെ പാസ്സില്‍ നിന്ന് മെസ്സി തന്റെ ഇടം കാലന്‍ ഷോട്ടിലൂടെ ഗോളാക്കി മാറ്റി. പല അവസരങ്ങളും ലക്ഷ്യത്തിലെത്തിക്കാന്‍ സിറ്റിക്ക് ആയിരുന്നില്ല. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗ്‌സ് ആര്‍ബി ലെപ്‌സിഗിനെ 2-1ന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it