Football

എംബാപ്പെയ്ക്ക് സീസണില്‍ 27ാം ഗോള്‍; കിരീടത്തോടടുത്ത് പിഎസ്ജി

74ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ ജയം. സീസണിലെ എംബാപ്പയുടെ 27ാം ഗോളാണിത്. 29 മല്‍സരങ്ങളില്‍ നിന്ന് 80 പോയിന്റുമായാണ് പിഎസ്ജി ഒന്നാമത് തുടരുന്നത്.

എംബാപ്പെയ്ക്ക് സീസണില്‍ 27ാം ഗോള്‍; കിരീടത്തോടടുത്ത് പിഎസ്ജി
X

പാരിസ്: ഫ്രഞ്ച് ലീഗില്‍ കിരീടത്തോടടുത്ത് പിഎസ്ജി. ഇന്ന് നടന്ന മല്‍സരത്തില്‍ ടൗലോസിനെ 1-0 ത്തിന് തോല്‍പ്പിച്ച് പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് 20 പോയിന്റാക്കി വര്‍ധിപ്പിച്ചു. 74ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ നേടിയ ഗോളിലാണ് പിഎസ്ജിയുടെ ജയം. സീസണിലെ എംബാപ്പയുടെ 27ാം ഗോളാണിത്. 29 മല്‍സരങ്ങളില്‍ നിന്ന് 80 പോയിന്റുമായാണ് പിഎസ്ജി ഒന്നാമത് തുടരുന്നത്.

ലീഗില്‍ രണ്ടാം സ്ഥാനക്കാര്‍ ലിലേയാണ്. 60 പോയിന്റാണ് ലീലേയ്ക്കുള്ളത്. അടുത്ത ആഴ്ച റേസിങ് സ്‌ട്രോസ്ബര്‍ഗിനെതിരായ മല്‍സരത്തില്‍ പിഎസ്ജി ജയിക്കുകയും സ്റ്റേഡ് ഡി റിമസിനെതിരായ മല്‍സരത്തില്‍ ലിലേ തോല്‍ക്കുകയും ചെയ്താല്‍ പിഎസ്ജി ലീഗ് കിരീടമണിയും. ഫ്രഞ്ച് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ക്ലബ്ബ് എന്ന റെക്കോഡ് പിഎസ്ജി ഈ സീസണില്‍ സ്വന്തമാക്കി. 118 ഗോളാണ് പിഎസ്ജി സീസണില്‍ നേടിയത്. 100 പോയിന്റ് എന്ന ചരിത്രം നേട്ടമാണ് ടീമിന്റെ അടുത്ത ലക്ഷ്യം.




Next Story

RELATED STORIES

Share it