Football

ചാംപ്യന്‍സ് ലീഗില്‍ 31 ഗോളുകള്‍; മെസ്സിയെ പിന്‍തള്ളി റെക്കോഡ് നേട്ടവുമായി എംബാപ്പെ

ലീഗിലെ അവസാന മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗ്‌സിനെ 4-1നാണ് പിഎസ്ജി മറികടന്നത്.

ചാംപ്യന്‍സ് ലീഗില്‍ 31 ഗോളുകള്‍; മെസ്സിയെ പിന്‍തള്ളി റെക്കോഡ് നേട്ടവുമായി എംബാപ്പെ
X


പാരിസ്; ഏറ്റവും ചെറിയ പ്രായത്തില്‍ ചാംപ്യന്‍സ് ലീഗില്‍ 30 ലധികം ഗോളുമായി റെക്കോഡ് നേട്ടം സ്വന്തമാക്കി പിഎസ്ജി താരം കിലിയന്‍ എംബാപ്പെ.ഇന്ന് ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ അവസാന മല്‍സരത്തില്‍ ബെല്‍ജിയന്‍ ക്ലബ്ബിനെതിരേ ഇരട്ട ഗോള്‍ നേടിയതോടെയാണ് ഫ്രഞ്ച് സൂപ്പര്‍ താരമായ എംബാപ്പെ ലയണല്‍ മെസ്സിയുടെ റെക്കോഡ് മറികടന്നത്. 22 വയസും 352 ദിവസവും പ്രായമായ എംബാപ്പെ ചാംപ്യന്‍സ് ലീഗില്‍ 31 ഗോള്‍ എന്ന നേട്ടം സ്വന്തമാക്കി. സൂപ്പര്‍ താരം ലയണല്‍ മെസ്സി 2010ല്‍ നേടിയ റെക്കോഡാണ് ഇന്ന് പഴംങ്കഥയായത്.23 വയസ്സും 131 ദിവസവും പ്രായമുള്ളപ്പോഴാണ് മെസ്സി ചാംപ്യന്‍സ് ലീഗില്‍ 30 ഗോള്‍ നേട്ടം കുറിച്ചത്.


ലീഗിലെ അവസാന മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗ്‌സിനെ 4-1നാണ് പിഎസ്ജി മറികടന്നത്. 2,7 മിനിറ്റുകളിലായാണ് എംബാപ്പെ ഇരട്ട ഗോളുകള്‍ നേടിയത്.കൂടാതെ മെസ്സിയടിച്ച ഗോളിന് താരം അസിസ്റ്റ് ഒരുക്കുകയും ചെയ്തു. ഒരു പെനാല്‍റ്റിയടക്കം മെസ്സി മല്‍സരത്തില്‍ ഇരട്ട ഗോളും നേടി. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് താഴെ ഗ്രൂപ്പില്‍ രണ്ടാമതായാണ് പിഎസ്ജി ഫിനിഷ് ചെയ്തത്.











Next Story

RELATED STORIES

Share it