പിഎസ്ജി കോച്ച് പോച്ചീടിനോയ്ക്ക് കൊവിഡ്
ലീഗിലെ രണ്ടാം സ്ഥാനക്കാരായ പിഎസ്ജിയ്ക്ക് ഇന്ന് ആംഗേഴ്‌സിനെതിരേയും 22 ന് മൊന്റപില്ലറിനെതിരേയുമാണ് മല്‍സരം.
പാരിസ്: പിഎസ്ജിയുടെ പുതിയ കോച്ച് പോച്ചീടിനോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പോച്ചീടിനോയ്ക്ക് രോഗം കണ്ടെത്തിയത്. ഇതോടെ ലീഗ് വണ്ണിലെ രണ്ട് മല്‍സരങ്ങളില്‍ പോച്ചീടിനോയുടെ അഭാവം ഉണ്ടാവും. അസിസ്റ്റന്റ് കോച്ചുമാരായ ജീസസ് പെരസ്, മിഗ്വേല്‍ അഗസ്റ്റിനോ എന്നിവരാണ് താല്‍ക്കാലികമായി പിഎസ്ജിയെ പരിശീലിപ്പിക്കുക. ലീഗിലെ രണ്ടാം സ്ഥാനക്കാരായ പിഎസ്ജിയ്ക്ക് ഇന്ന് ആംഗേഴ്‌സിനെതിരേയും 22 ന് മൊന്റപില്ലറിനെതിരേയുമാണ് മല്‍സരം. ഈ മാസം ആദ്യമാണ് ടീമിന്റെ പുതിയ കോച്ചായി പോച്ചീടിനോ ചുമതലയേറ്റത്. മുന്‍ ടോട്ടന്‍ഹാം കോച്ചായ പോച്ചീടിനോ പിഎസ്ജിക്കൊപ്പം തന്റെ ആദ്യ കിരീടം നേടിയിരുന്നു. ഫ്രഞ്ച് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ മാര്‍സിലെയെ തോല്‍പ്പിച്ചാണ് പിഎസ്ജി കിരീടം നേടിയത്. പോച്ചീടിനോയുടെ കോച്ചിങ് കരിയറിലെ ആദ്യ കിരീടമാണിത്. മുന്‍ അര്‍ജന്റീനന്‍ താരമായ പോച്ചീടിനോ സ്പാനിഷ് ക്ലബ്ബ് എസ്പാനിയോളിന് വേണ്ടിയും പിഎസ്ജിയ്ക്ക് വേണ്ടിയും മുമ്പ് കളിച്ചിരുന്നു. എസ്പാനിയോള്‍, സതാംപ്ടണ്‍ എന്നീ ക്ലബ്ബുകളെയും പോച്ചീടിനോ പരിശീലിപ്പിച്ചിരുന്നു.
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT