ലോകത്തെ മികച്ച ക്ലബ്ബ്; ആദ്യ പത്തില്‍നിന്ന് യുനൈറ്റഡ് പുറത്ത്
ലോകത്തെ താരമൂല്യമുള്ള ഏറ്റവും മികച്ച ക്ലബ്ബുകളുടെ ലിസ്റ്റില്‍ ആദ്യത്തെ പത്തില്‍നിന്നാണ് യുനൈറ്റഡ് പുറത്തായിരിക്കുന്നത്.

മാഞ്ചസ്റ്റര്‍: ഒരുകാലത്ത് ലോകത്തെ മികച്ച ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ആദ്യ പത്തില്‍നിന്ന് പുറത്ത്. ലോകത്തെ താരമൂല്യമുള്ള ഏറ്റവും മികച്ച ക്ലബ്ബുകളുടെ ലിസ്റ്റില്‍ ആദ്യത്തെ പത്തില്‍നിന്നാണ് യുനൈറ്റഡ് പുറത്തായിരിക്കുന്നത്. നിലവില്‍ ഇംഗ്ലിഷ് ക്ലബ്ബായ യുനൈറ്റഡ് 11ാം സ്ഥാനത്താണ്. ഈ സീസണില്‍ ക്ലബ്ബിന്റെ പ്രകടനം മോശമായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടീം ഏഴാം സ്ഥാനത്താണ്. തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് ടീമിന്റെ വിപണി മൂല്യം ഇടിഞ്ഞിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ലിവര്‍പൂള്‍ എന്നിവരാണ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാങ്ങളില്‍. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി, ടോട്ടന്‍ഹാം, ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, ചെല്‍സി എന്നിവരാണ് യഥാക്രമം 10 വരെയുള്ള സ്ഥാനങ്ങളില്‍.
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല്‍ ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT