യൂറോപ്പാ ലീഗ്; മാഞ്ചസ്റ്ററും ഇന്ററും ക്വാര്‍ട്ടറില്‍; വോള്‍വ്‌സും സെവിയ്യയും ഇന്നിറങ്ങും
കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ച മല്‍സരങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ അരങ്ങേറിയത്.

ലണ്ടന്‍: ലീഗ് ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ശേഷം യൂറോപ്പില്‍ യൂറോപ്പാ ലീഗ് മല്‍സരങ്ങള്‍ക്ക് തുടക്കമായി. കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ച മല്‍സരങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ അരങ്ങേറിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഓസ്ട്രിയന്‍ ക്ലബ്ബ് ലാസ്‌കയും തമ്മിലുള്ള രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ യുനൈറ്റഡിന് ജയം. 2-1നാണ് യുനൈറ്റഡിന്റെ ജയം. ഇരുപാദങ്ങളിലുമായി 7-1ന്റെ ജയവുമായി യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. രണ്ടാം പകുതിയില്‍ ലിങ്കാര്‍ഡും മാര്‍ഷ്യലുമാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ സ്പാനിഷ് ക്ലബ്ബ് ഗെറ്റാഫെയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കയറി. ലൂക്കാക്കു (33), എറിക്‌സണ്‍(83) എന്നിവരാണ് ഇന്ററിനായി സ്‌കോര്‍ ചെയ്തത്. ആദ്യപാദത്തില്‍ ഇരു ടീമും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്നു നടക്കുന്ന മല്‍സരങ്ങളില്‍ ബയേണ്‍ ലെവര്‍കൂസന്‍ റേയ്‌ഞ്ചേഴ്‌സിനെയും വോള്‍വ്‌സ് ഒളിംപ്യയാകോസനെയും സെവിയ്യ റോമയെയും നേരിടും.
RELATED STORIES
ഉദ്ദവ് താക്കറെയുടെ രാജിയില്‍ സന്തോഷമില്ലെന്ന് ശിവസേനാ വിമതര്‍
30 Jun 2022 3:30 AM GMTബീഹാര്‍: ഉവൈസിയുടെ പാര്‍ട്ടിയിലെ 4 എംഎല്‍എമാര്‍ ആര്‍ജെഡിയിലേക്ക്
30 Jun 2022 2:56 AM GMTബാലുശ്ശേരിയില്‍ യുവാവിന് മര്‍ദ്ദനമേറ്റ സംഭവം: ഗോത്രവര്‍ഗ കമ്മീഷന്...
30 Jun 2022 2:14 AM GMTജനതാദള്‍ സെക്കുലര്‍ പിന്തുണ ദ്രൗപദി മുര്‍മുവിന്
30 Jun 2022 2:09 AM GMTചിന്തിക്കൂ ഇതാണോ ഇന്ത്യയുടെ സ്വപ്നം? മഹാരാഷ്ട്രമുഖ്യമന്ത്രിയുടെ...
30 Jun 2022 1:59 AM GMT'ഇന്ന് വരേണ്ട, സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയാല് മതി': ശിവസേനാ...
30 Jun 2022 1:28 AM GMT