യുനൈറ്റഡും ചെല്‍സിയും ചാംപ്യന്‍സ് ലീഗിന്; ലെസ്റ്ററും സ്പര്‍സും യൂറോപ്പാ ലീഗിന്
ലെസ്റ്ററിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ അവസാന ദിവസം മൂന്നാമത് ഫിനിഷ് ചെയ്തത്.
BY SRF26 July 2020 6:46 PM GMT

X
SRF26 July 2020 6:46 PM GMT
ലണ്ടന്‍: അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും. ലെസ്റ്ററിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിന്റെ അവസാന ദിവസം മൂന്നാമത് ഫിനിഷ് ചെയ്തത്. ബ്രൂണോ ഫെര്‍ണാണ്ടസ്, ലിങ്കാര്‍ഡ് എന്നിവരുടെ ഗോളുകളാണ് യുനൈറ്റഡിന് തുണയായത്. വോള്‍വ്സിനെ ചെല്‍സി രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ജയത്തോടെ ചെല്‍സി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യുനൈറ്റഡിനും ചെല്‍സിക്കും 66 പോയിന്റ് വീതമാണുള്ളത്. മൗണ്ട്, ജിറൗഡ് എന്നിവരാണ് ചെല്‍സി സ്കോറര്‍മാര്‍. തോല്‍വിയോടെ വോള്‍വ്സിന്റെ യൂറോപ്പാ സ്വപ്നം അവസാനിച്ചു. യുനൈറ്റഡിനോട് തോറ്റ ലെസ്റ്ററും ക്രിസ്റ്റല്‍ പാലസിനെ 1-1 സമനിലയില്‍ കുരുക്കിയ ടോട്ടന്‍ഹാമും യൂറോപ്പാ ലീഗിന് യോഗ്യത നേടി. വോള്‍വ്സ് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Next Story
RELATED STORIES
വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നെതര്‍ലാന്‍ഡ് സംഘം സന്ദര്‍ശനം...
30 Jun 2022 2:00 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള്‍ റാലി
30 Jun 2022 1:52 PM GMTബഫര്‍ സോണ്‍ :സുപ്രിം കോടതിയില്‍ റിവ്യു പെറ്റീഷന് നല്‍കണമെന്ന്...
30 Jun 2022 1:40 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMTകൊവിഡ് വാക്സിനേഷന്: ജൂലൈ നാല് മുതല്‍ പുതിയ ക്രമീകരണം
30 Jun 2022 12:45 PM GMTപേവിഷ ബാധയേറ്റ് മരിച്ചു
30 Jun 2022 12:35 PM GMT