യുനൈറ്റഡ് താരം ആഷ്‌ലി യങ് ഇന്ററിലേക്ക്

ന്യൂയോര്‍ക്ക്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ആഷ്‌ലി യങ് ഇന്റര്‍മിലാനിലേക്ക്. 34 കാരനായ ആഷ്‌ലിയെ 1.28 മില്ല്യണ്‍ പൗണ്ടിനാണ് ക്ലബ്ബ് ഇന്ററിന് നല്‍കിയത്. 34 കാരനായ ആഷ്‌ലി എട്ടര വര്‍ഷമായി യുനൈറ്റഡില്‍ കളിക്കുന്നു. കബ്ബ് വിടാനുള്ള തീരുമാനം താരം യുനൈറ്റഡ് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ യുനൈറ്റഡ് സമ്മതം നല്‍കിയില്ലായിരുന്നു. തുടര്‍ന്ന് ആഷ്‌ലി ടീമിനൊപ്പം കളിക്കാന്‍ തയ്യാറായില്ല.
പിന്നീട് ഇരുക്ലബ്ബുകളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം ആഷ്‌ലിയെ ഇറ്റാലിയന്‍ ക്ലബ്ബിന് നല്‍കുകയായിരുന്നു. യുനൈറ്റഡുമായി ആറ് മാസത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് ആഷ്‌ലിയുടെ ക്ലബ്ബ് മാറ്റം. ഇംഗ്ലണ്ട് ഫുള്‍ ബാക്കായ ആഷ്‌ലി യുനൈറ്റഡിനായി ഇത്തവണ 10 തവണ മാത്രമാണ് കളിച്ചത്. യുനൈറ്റഡിനായി പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്, യൂറോപ്പാ ലീഗ് എന്നിവ ഒരു തവണ നേടിയിട്ടുണ്ട്.
RELATED STORIES
മാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMTചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഡി മരിയ യുവന്റസിലേക്ക്
27 Jun 2022 5:18 AM GMTനെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി...
27 Jun 2022 4:58 AM GMTഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMT