Football

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ഓള്‍ഡ് ട്രാഫോര്‍ഡ് ചുവന്നു; കാരിക്കിനു കീഴില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയത്തുടക്കം

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ഓള്‍ഡ് ട്രാഫോര്‍ഡ് ചുവന്നു; കാരിക്കിനു കീഴില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വിജയത്തുടക്കം
X

ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ ഓള്‍ഡ് ട്രാഫോര്‍ഡ് ചുവന്നു. പുതിയ പരിശീലകന്‍ മൈക്കിള്‍ കാരിക്കിനു കീഴില്‍ ആദ്യ മല്‍സരത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്തു.

65ാം മിനിറ്റില്‍ എംബ്യൂമോയും ബ്രൂണോ ഫെര്‍ണാണ്ടസും നടത്തിയ മുന്നേറ്റത്തില്‍ എംബ്യൂമോ പന്ത് വലയിലെത്തിച്ചു. പിന്നീട് 71ാം മിനിറ്റില്‍ എംബ്യൂമോക്ക് പകരക്കാരനായി കളത്തിലെത്തിയ കുഞ്ഞ്യ 76ാം മിനിറ്റില്‍ രണ്ടാം ഗോളിന് വഴിയൊരുക്കി. കുഞ്ഞ്യയുടെ ക്രോസ് ഡോര്‍ഗു വലയിലെത്തിച്ചു.

മല്‍സരത്തില്‍ യുനൈറ്റഡിന്റെ മൂന്ന് ഗോളുകള്‍ ഓഫ്‌സൈഡ് ട്രാപ്പില്‍ വീണു. ആദ്യ പകുതിയില്‍ അമദും ബ്രൂണോയും യുനൈറ്റഡിനായി വല കുലുക്കിയെങ്കിലും രണ്ടും ഓഫ്‌സൈഡായി. 90+2ാം മിനിറ്റില്‍ മൗണ്ടിലൂടെ യുനൈറ്റഡ് മൂന്നാം ഗോള്‍ കണ്ടെത്തിയെങ്കിലും വീണ്ടും ഓഫ് സൈഡ് തടസമായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഗില്‍ 35 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. തോല്‍വിയോടെ മാഞ്ചസ്റ്റര്‍ സിറ്റി 43 പോയിന്റുമായി ആഴ്‌സനലുമായി ആറ് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാമത് തുടരുന്നു.

Next Story

RELATED STORIES

Share it