ഒടുവില്‍ സിറ്റിയും വീണു; ലിയോണ്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍
3-1നാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ കുട്ടികളെ ലിയോണ്‍ തോല്‍പ്പിച്ചത്.
BY SRF16 Aug 2020 5:17 AM GMT

X
SRF16 Aug 2020 5:17 AM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗിലെ ഏക ഇംഗ്ലിഷ് പ്രതീക്ഷയും അവസാനിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാംപ്യന്‍സ് ലീഗ് കിരീടമെന്ന എന്ന സ്വപ്നത്തെ ഇല്ലാതാക്കിയത് ഫ്രഞ്ച് ക്ലബ്ബ് ലിയോണാണ്. 3-1നാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ കുട്ടികളെ ലിയോണ്‍ തോല്‍പ്പിച്ചത്. ലിസ്ബണില്‍ നടന്ന ക്വാര്‍ട്ടറില്‍ പ്രതിരോധത്തിന് പ്രധാന്യം നല്‍കിയായിരുന്നു സിറ്റി കളിച്ചത്. 24ാം മിനിറ്റില്‍ കോര്‍ണറ്റിലൂടെ ലിയോണ്‍ ലീഡ് എടുത്തു. ആദ്യ ഇലവനില്‍ ബെര്‍ണാഡോ സില്‍വ , മഹറസ് എന്നിവരെ സിറ്റി ഇറക്കിയിരുന്നില്ല. തുടര്‍ന്ന് രണ്ടാം പകുതിയില്‍ മഹറ്‌സ് ഇറങ്ങി. ഇതോടെ സിറ്റി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. 69ാം മിനിറ്റില്‍ ഡി ബ്രൂണിയുടെ ഗോളിലൂടെ സിറ്റി സമനില പിടിച്ചു. എന്നാല്‍ 79ാം മിനിറ്റില്‍ മൂസ ഡംബലെയിലൂടെ ലിയോണ്‍ വീണ്ടും ലീഡ് വര്‍ദ്ധിപ്പിച്ചു. പിന്നീട് സിറ്റിക്ക് ലഭിച്ച അവസരം സെറ്റര്‍ലിങ് നഷ്ടപ്പെടുത്തി. 87ാം മിനിറ്റില്‍ വീണ്ടും ഡെംബലെ ലിയോണിനായി വലകുലിക്കിയതോടെ സിറ്റിയുടെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷ അസ്തമിച്ചു. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെയാണ് ലിയോണ്‍ സെമിയില്‍ നേരിടുക.
Next Story
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില് നിന്ന് ഒളിച്ചോടിയ പെണ്കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില് വാഹനാപകടത്തില് യുവാവ് മരിച്ചു; രണ്ടുപേര്ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില് കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള് മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്ട്ട് സര്ക്കാര് ഉടന്...
26 Jun 2022 6:05 PM GMT