Football

ലൂക്കാക്കുവിന് ഡബിള്‍; യുനൈറ്റഡ് ആദ്യ നാലില്‍

കളിതീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെയാണ് ലൂക്കാക്കുവിന്റെ വിജയഗോള്‍ പിറന്നത്

ലൂക്കാക്കുവിന് ഡബിള്‍; യുനൈറ്റഡ് ആദ്യ നാലില്‍
X

ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സതാംപ്ടണിനെതിരായ മല്‍സരത്തിലെ ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആദ്യ നാലു സ്ഥാനക്കാരില്‍ ഇടംപിടിച്ചു. ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ സതാംപ്ടണിനെ 3-2നാണ് യുനൈറ്റഡ് തോല്‍പ്പിച്ചത്. റൊമേലു ലൂക്കാക്കുവിന്റെ ഇരട്ട ഗോളാണ് യുനൈറ്റഡിനെ വിജയത്തിലെത്തിച്ചത്. വലേറിയിലൂടെ സതാംപ്ടണാണ് മല്‍സരത്തില്‍ ലീഡ് നേടിയത്. തുടര്‍ന്ന് 53ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് പെരേരയിലൂടെ യുനൈറ്റഡ് സമനില പിടിച്ചു. 59ാം മിനിറ്റില്‍ ലൂക്കാക്കുവിലൂടെ യൂനൈറ്റഡ് മുന്നിലെത്തി. എന്നാല്‍ 75ാം മിനിറ്റില്‍ വാര്‍ഡ് പ്രോസ് നേടിയ ഗോളില്‍ സതാംപടണ്‍ ഒപ്പത്തിനൊപ്പമായി. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മല്‍സരത്തിന്റെ ഗതിമാറ്റിയത് ലൂക്കാക്കു ആയിരുന്നു. കളിതീരാന്‍ രണ്ട് മിനിറ്റ് ശേഷിക്കെയാണ് ലൂക്കാക്കുവിന്റെ വിജയഗോള്‍ പിറന്നത്. ഇതോടെ യുനൈറ്റഡ് ജയവും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കി.


Next Story

RELATED STORIES

Share it