Football

സുവാരസ് പെനാല്‍റ്റി പാഴാക്കി; കോപ്പയില്‍നിന്ന് ഉറുഗ്വെ പുറത്ത്

ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് പെറുവിനോട് പരാജയപ്പെട്ടാണ് സുവാരസും കൂട്ടരും കോപ്പയോട് വിടപറഞ്ഞത്.

സുവാരസ് പെനാല്‍റ്റി പാഴാക്കി; കോപ്പയില്‍നിന്ന് ഉറുഗ്വെ പുറത്ത്
X

സാവോപോളോ: കോപ്പാ അമേരിക്കയില്‍നിന്ന് മുന്‍ ചാംപ്യന്‍മാരായ ഉറുഗ്വെ പുറത്തായി. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് പെറുവിനോട് പരാജയപ്പെട്ടാണ് സുവാരസും കൂട്ടരും കോപ്പയോട് വിടപറഞ്ഞത്. നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍ നേടിയില്ല. ഉറുഗ്വെയുടെ ആദ്യകിക്ക് പാഴാക്കിയത് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബാഴ്‌സലോണയുടെ ലൂയിസ് സുവാരസാണ്.

ഈ കിക്കാണ് കിരീടപ്രതീക്ഷയുമായെത്തിയ ഉറുഗ്വെയ്ക്ക് പുറത്തേക്കുള്ള വഴികാണിച്ച് കൊടുത്തത്. തുടര്‍ന്നുള്ള എല്ലാം കിക്കും ഇരുടീമും ഗോളാക്കി. ഉറുഗ്വെ മികച്ച കളി പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. പെറു പ്രതിരോധവും മുന്നേറ്റവും പാടെ പരാജയമായിരുന്നു. ഭാഗ്യം തുണച്ചാണ് പെറു സെമി ഫൈനലില്‍ ഇടം നേടിയത്. ചിലിയാണ് സെമിയില്‍ പെറുവിന്റെ എതിരാളികള്‍.

Next Story

RELATED STORIES

Share it