Football

കോപ്പാ അമേരിക്ക; പെറുവിനെ വീഴ്ത്തി കൊളംബിയക്ക് മൂന്നാം സ്ഥാനം

ലൂയിസ് ഡയസിന്റെ ഇഞ്ചുറി ടൈം ഗോളാണ് കൊളംബിയക്ക് തുണയായത്.

കോപ്പാ അമേരിക്ക; പെറുവിനെ വീഴ്ത്തി കൊളംബിയക്ക് മൂന്നാം സ്ഥാനം
X


സാവോപോളോ: കോപ്പാ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ പെറുവിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി കൊളംബിയ.ലൂയിസ് ഡയസിന്റെ ഇഞ്ചുറി ടൈം ഗോളാണ് കൊളംബിയക്ക് തുണയായത്. ഡയസ് മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയിരുന്നു. 66ാം മിനിറ്റിലായിരുന്നു ഡയസ്സിന്റെ ആദ്യ ഗോള്‍. മല്‍സരത്തില്‍ പെറുവാണ് 45ാം മിനിറ്റില്‍ യോഷിമാര്‍ യോട്ടണിലൂടെ ലീഡെടുത്തത്. നാല് മിനിറ്റുകള്‍ക്ക് ശേഷം കൊളംബിയയുടെ യുവന്റസ് താരം യുവാന്‍ കുവാഡ്രാഡോയിലൂടെ അവര്‍ സമനില പിടിച്ചു. തുടര്‍ന്ന് ലൂയിസ് ഡയസ്സിന്റെ് ആദ്യ ഗോളിലൂടെ പെറുവിനെതിരേ കൊളംബിയ ലീഡ് നേടി. എന്നാല്‍ മികച്ച പോരാട്ടവീര്യത്തോടെ പെറു 82ാം മിനിറ്റില്‍ ഗ്ലാന്‍ലൂക്കാ ലപാഡുലയിലൂടെ സമനില പിടിച്ചു. മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന അവസാന നിമിഷത്തിലാണ് ലൂയിസ് ഡയസ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.




Next Story

RELATED STORIES

Share it