ന്യൂകാസില്‍ യുനൈറ്റഡിന്റെ ഓഫര്‍ നിരസിച്ച് ലൂക്കാസ് പക്വേറ്റ
വമ്പന്‍ ടീമുകളുടെ ഓഫറാണ് പക്വേറ്റ നോക്കികാണുന്നത്.
BY FAR22 Dec 2021 2:44 PM GMT

X
FAR22 Dec 2021 2:44 PM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് ലിയോണിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം ലൂക്കാസ് പക്വേറ്റ. ജനുവരി ട്രാന്‍സ്ഫര്‍ വിപണിയില്‍ പക്വേറ്റയെ ടീമിലെത്തിക്കാനായിരുന്ന ന്യൂകാസിലിന്റെ ശ്രമം. ലീഗില്‍ 19ാം സ്ഥാനത്തുള്ള ന്യൂകാസില്‍ ജനുവരിയില്‍ സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് അവസാന 16ല്‍ ഇടം നേടാനാണ് ശ്രമം. സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റിന് കീഴിലുള്ള ന്യുകാസില്‍ ജനുവരിയില്‍ താരങ്ങളെ വാങ്ങാനായി കൂറ്റന്‍ തുകയാണ് മാറ്റിവച്ചിരിക്കുന്നത്. 2025 വരെ ലിയോണുമായി കരാറുള്ള പക്വേറ്റ റെലഗേഷന്‍ ഭീഷണിയുള്ള ന്യൂകാസിലിന്റെ ഓഫര്‍ നിരസിക്കുകയായിരുന്നു. ഫ്രഞ്ച് ലീഗില്‍ 13ാം സ്ഥാനത്തുള്ള ലിയോണ്‍ വിടാന്‍ താരം ഒരുക്കമാണ്. ലിയോണ്‍ ക്ലബ്ബും ഇതിന് തയ്യാറാണ്. വമ്പന്‍ ടീമുകളുടെ ഓഫറാണ് പക്വേറ്റ നോക്കികാണുന്നത്.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT