Football

കോപ്പാ അമേരിക്കയില്‍ മെസ്സി മാജിക്ക്; അര്‍ജന്റീനയ്ക്ക് വമ്പന്‍ ജയം

രണ്ട് ഗോള്‍ നേടിയ മെസ്സി ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ചു.

കോപ്പാ അമേരിക്കയില്‍ മെസ്സി മാജിക്ക്; അര്‍ജന്റീനയ്ക്ക് വമ്പന്‍ ജയം
X


ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ ബൊളീവിയയെ 4-1ന് തോല്‍പ്പിച്ച് അര്‍ജന്റീന.ജയത്തോടെ 10 പോയിന്റുമായി അര്‍ജന്റീന ഗ്രൂപ്പ് ചാംപ്യന്‍മാരായി. അര്‍ജന്റീനയുടെ ക്വാര്‍ട്ടറിലെ എതിരാളി ഇക്വഡോറാണ്. രണ്ട് ഗോള്‍ നേടിയ മെസ്സി ഒരു അസിസ്റ്റുമായി കളം നിറഞ്ഞു കളിച്ചു. 33, 45 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ഡാരിയോ ഗോമസ് (6) ലൗട്ടേരോ മാര്‍ട്ടിന്‍സ് (65) എന്നിവരിലൂടെയായിരുന്നു അര്‍ജന്റീനയുടെ മറ്റ് ഗോളുകള്‍. ഗോളുകള്‍.അര്‍ജന്റീനയുടെ തോല്‍വിയില്ലാത്ത 17ാം മല്‍സരമായിരുന്നു.എര്‍വിന്‍ സവെഡ്രാ ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടി.




Next Story

RELATED STORIES

Share it