Football

അസിസ്റ്റുകളില്‍ റെക്കോര്‍ഡ് നേട്ടവുമായി ലയണല്‍ മെസി; നെയ്മറുടെ റെക്കോഡ് തിരുത്തി

അസിസ്റ്റുകളില്‍ റെക്കോര്‍ഡ് നേട്ടവുമായി ലയണല്‍ മെസി; നെയ്മറുടെ റെക്കോഡ് തിരുത്തി
X

ബ്യൂണസ് ഐറിസ്: പ്യൂര്‍ട്ടോ റിക്കോയെ ഗോള്‍ മഴയില്‍ മുക്കി അര്‍ജന്റീന. ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലുള്ള ചേസ് സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ 6-0ന് ആണ് അര്‍ജന്റീനയുടെ ജയം. വെനിസ്വേലയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 1-0 വിജയത്തിന് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ലയണല്‍ മെസി, വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

മല്‍സരത്തിലെ രണ്ട് അസിസ്റ്റുകളിലൂടെ താരം 60 അന്താരാഷ്ട്ര അസിസ്റ്റുകളില്‍ എത്തി.ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ 59 എന്ന റെക്കോഡ് താരം പിന്തള്ളി. പുരുഷ അന്താരാഷ്ട്ര അസിസ്റ്റുകളില്‍ ഫിഫയുടെ എക്കാലത്തെയും മികച്ച താരമായിരുന്ന ലാന്‍ഡന്‍ ഡൊനോവനാണ് മൂന്നാം സ്ഥാനത്ത്. ക്ലബ്ബിനും രാജ്യത്തിനുമായി എല്ലാ മല്‍സരങ്ങളിലുമായി 396 അസിസ്റ്റുകളാണ് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം നേടിയത്. 400 അസിസ്റ്റുകള്‍ നേടാന്‍ മെസ്സിക്കിനി വെറും നാലെണ്ണം മാത്രം മതി. 886 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

14ാം മിനിറ്റില്‍ നികോ ഗോണ്‍സാലസും മക് അലിസ്റ്ററും ചേര്‍ന്നായിരുന്നു പ്യൂര്‍ട്ടോറിക്കയ്‌ക്കെതിരേ ഗോള്‍വര്‍ഷത്തിന് തുടക്കം കുറിച്ചത്. അലിസ്റ്ററുടെ ഡയഗ്ന്നല്‍ കിക്കിനെ ഹെഡ്ഡറിലൂടെ മക് അലിസ്റ്റര്‍ വലയിലാക്കി. പിന്നാലെ 23ാം മിനിറ്റില്‍ ഡി സര്‍ക്കിളിന് മുന്നില്‍ നിന്നും മെസ്സി നല്‍കിയ ക്രോസിനെ ഡയറക്ട് കിക്കിലൂടെ തന്നെ ഗോണ്‍സാലോ മോണ്ടിയല്‍ രണ്ടാം ഗോളും നേടി. തുടര്‍ന്നുള്ള മിനിറ്റുകളില്‍ റോഡ്രിഗോ ഡി പോള്‍, ലൗതാരോ മാര്‍ടിനസ്, ലോസെല്‍സോ എന്നിവരിലൂടെ വീണ്ടും ആക്രമണം നടത്തി. 36ാം മിനിറ്റില്‍ മക് അലിസ്റ്റര്‍ രണ്ടാം ഗോളും നേടി. 64ാം മിനിറ്റില്‍ അര്‍ജന്റീന മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ഡിഫ്‌ലക്ട് ചെയ്ത പന്ത് സെല്‍ഫ് ഗോളായി പതിച്ചു.





Next Story

RELATED STORIES

Share it