Football

പിഎസ്ജിയ്ക്കായി മെസ്സി മാജിക്കില്ല; സബ്സ്റ്റിറ്റിയൂട്ട് ചെയ്ത തീരുമാനത്തില്‍ അതൃപ്തിയും

ഇക്കാര്‍ഡിയുടെ ഗോള്‍ പിഎസ്ജിക്ക് രക്ഷനല്‍കിയത്. എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

പിഎസ്ജിയ്ക്കായി മെസ്സി മാജിക്കില്ല; സബ്സ്റ്റിറ്റിയൂട്ട് ചെയ്ത തീരുമാനത്തില്‍ അതൃപ്തിയും
X


പാരിസ്: പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ മാച്ചില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് നിരാശ. ഇന്ന് ലിയോണിനെ നേരിട്ട പിഎസ്ജിയ്ക്കായി മെസ്സിക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. ലിയോണിനെതിരേ ടീം 2-1ന്റെ ജയം നേടിയെങ്കിലും മെസ്സിക്ക് കാര്യമായ നീക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. ലോകോത്തര താരങ്ങള്‍ ഉണ്ടായിട്ടും വമ്പന്‍ ജയം പിഎസ്ജിക്ക് അന്യമാവുന്ന കാഴ്ചയാണ് ഇന്നും കണ്ടത്.


54ാം മിനിറ്റില്‍ ലിമയിലൂടെ ലിയോണ്‍ ആണ് ആദ്യം വലകുലിക്കിയത്. രണ്ടാം പകുതിയില്‍ 66ാം മിനിറ്റില്‍ നെയ്മറിന്റെ പെനാല്‍റ്റിയിലൂടെയാണ് പിഎസ്ജി സമനില ഗോള്‍ നേടിയത്. മല്‍സരം സമനിലയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് ഇഞ്ചുറി ടൈമില്‍ ഇക്കാര്‍ഡിയുടെ ഗോള്‍ പിഎസ്ജിക്ക് രക്ഷനല്‍കിയത്. എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.


ഇതിനിടെ മെസ്സി ഒരു നീക്കം നടത്തിയെങ്കിലും അത് ലക്ഷ്യം കണ്ടില്ല. കാര്യമായ നീക്കങ്ങള്‍ മിശ്ശിഹായുടെ കാലില്‍ നിന്നും പിറന്നില്ല. തോല്‍വി വഴങ്ങുമെന്ന അവസ്ഥയില്‍ 79ാം മിനിറ്റിലാണ് മെസ്സിയെ കോച്ച് പോച്ചീടീനോ പിന്‍വലിച്ചത്. എന്നാല്‍ ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ മെസ്സിക്ക് കഴിഞ്ഞില്ല. താരം ഈ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചാണ് ഗ്രൗണ്ട് വിട്ടത്.




Next Story

RELATED STORIES

Share it