Football

പിഎസ്ജിയ്ക്കായി ആദ്യ ഗോള്‍ നേടി സെര്‍ജിയോ റാമോസ്

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ്-എസി മിലാന്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

പിഎസ്ജിയ്ക്കായി ആദ്യ ഗോള്‍ നേടി സെര്‍ജിയോ റാമോസ്
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ റിംസിനെതിരേ വമ്പന്‍ ജയവുമായി പിഎസ്ജി. എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജിയുടെ ജയം. മല്‍സരത്തില്‍ സെര്‍ജിയോ റാമോസ് പിഎസ്ജിയുടെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. 62ാം മിനിറ്റിലാണ് റാമോസ് ഗോളടിച്ചത്. ആദ്യമായാണ് താരം പിഎസ്ജിയ്ക്കായി ഫുള്‍ടൈം കളിക്കുന്നത്. വെറാറ്റി, ഡാനിയോള എന്നിവരും റിംസ് താരം ഫെസും (സെല്‍ഫ് ഗോള്‍) പിഎസ്ജിയ്ക്കായി വലകുലിക്കി. കൊവിഡ് മുക്തനായ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്ന് പിഎസ്ജിയ്ക്കായി പകരക്കാരനായി ഇറങ്ങിയിരുന്നു.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് 4-1ന് ഹെര്‍ത്താ ബെര്‍ലിനിനെ പരാജയപ്പെടുത്തി. ടോലിസോ, മുള്ളര്‍, സാനെ, ഗ്നാബ്രി എന്നിവര്‍ ബയേണിനായി ഗോള്‍ നേടി.

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ്-എസി മിലാന്‍ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മിലാന്‍ ലീഗില്‍ മൂന്നാമതും യുവന്റസ് അഞ്ചാമതുമാണ്. സെലറിന്റാനയെ നപ്പോളി 4-1ന് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.




Next Story

RELATED STORIES

Share it