Football

പരിക്കുള്ള മെസ്സിയെ അര്‍ജന്റീനാ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പിഎസ്ജി

താരം ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ വിശ്രമത്തിലാണ്.

പരിക്കുള്ള മെസ്സിയെ അര്‍ജന്റീനാ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പിഎസ്ജി
X

പാരിസ്: ഫിറ്റ്‌നസ് പ്രശ്‌നമുള്ള സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ അര്‍ജന്റീനാ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പിഎസ്ജി. പരിക്കിന്റെ പിടിയിലുള്ള മെസ്സിയെ ദേശീയ ടീമിലേക്ക് പരിഗണിച്ചതിനെതിരേ ക്ലബ്ബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലിയാനാഡോയാണ് രംഗത്ത് വന്നിരിക്കുന്നത്. ഈ മാസം 12ന് നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലേക്കാണ് മെസ്സിയെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പിഎസ്ജിയ്ക്കായി കളിക്കാത്ത താരത്തെ എന്തിന്റെ മാനദണ്ഡത്തിലാണ് ദേശീയടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് ലിയാനാഡോ ചോദിക്കുന്നു.


ലില്ലെയ്‌ക്കെതിരായ മല്‍സരത്തിന്റെ ആദ്യ പകുതിയിലാണ് പരിക്കിനെ തുടര്‍ന്ന് മെസ്സിയെ പിന്‍വലിച്ചത്. പിന്നീട് ചാംപ്യന്‍സ് ലീഗിലെ ലെപ്‌സിഗിനെതിരായ മല്‍സരത്തിലും താരത്തെ പുറത്തിരുത്തി. കൂടാതെ കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡെക്‌സിനെതിരായ മല്‍സരത്തിലും താരം കളിച്ചിരുന്നില്ല. താരം ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ വിശ്രമത്തിലാണ്. ഇങ്ങനെയുള്ള താരത്തെ ടീമില്‍ ചേര്‍ത്തത് അസംബന്ധമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ലിയാനാഡോ അറിയിച്ചു. ഇതുസംബന്ധിച്ച് ഫിഫയുടെ നിയമങ്ങള്‍ ആരായുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനിടെ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാറില്‍ പിഎസ്ജിയെക്കാള്‍ പരിഗണന ദേശീയ ടീമിനാണ് നല്‍കുന്നതെന്നും ദേശീയ ടീമിന്റെ മല്‍സരത്തിനായി ഏത് സമയവും റിലീസ് ചെയ്യണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it