പ്രീമിയര്‍ ലീഗ്; ലെസ്റ്റര്‍ രണ്ടില്‍; ചെല്‍സിക്ക് ജയം; ലീഗ് വണ്ണില്‍ പിഎസ്ജി
ഇന്ന് ഒന്നാം സ്ഥാനത്തുള്ള മാഞ്ച്സറ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ നേരിടും.

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത്. സതാംപ്ടണിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ലെസ്റ്റര്‍ രണ്ടില്‍ എത്തിയത്. മാഡിസണ്‍, ബാര്‍നസ് എന്നിവരാണ് ലെസ്റ്ററിനായി വലകുലിക്കിയത്. മറ്റൊരു മല്‍സരത്തില്‍ ചെല്‍സി ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. മൗണ്ടാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. ജയത്തോടെ ചെല്‍സി ഏഴാം സ്ഥാനത്തെത്തി. മറ്റ് മല്‍സരങ്ങളില്‍ ബേണ്‍ലിയെ വെസ്റ്റ്ഹാം ഒരു ഗോളിനും ബ്രിങ്ടണ് ലീഡ്സിനെ ഇതേ സ്കോറിനും വെസ്റ്റ്ബ്രൂം വോള്‍വ്സിനെ 3-2നും തോല്‍പ്പിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ച്സറ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇന്നത്തെ എതിരാളി ക്രിസ്റ്റല്‍ പാലസ് ആണ്.
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഒന്നാം സ്ഥാനത്തെത്തി. ആംഗേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് പിഎസ്ജിയുടെ ജയം. 70ാം മിനിറ്റില്‍ കുര്‍സാവയാണ് പിഎസ്ജിയുടെ വിജയഗോള്‍ നേടിയത്.
RELATED STORIES
രാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMTമുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടിസ്
1 July 2022 12:15 PM GMTകൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന്‍ തോക്കുകളുമായി മൂന്ന് പേര് പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയില്‍
1 July 2022 5:06 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMT