ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് ജയം; യൂറോപ്പാ ലീഗില്‍ സ്പര്‍സ്
സെല്‍റ്റാ വിഗോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് കറ്റാലന്‍സ് ജയിച്ചത്.

ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് ജയം; യൂറോപ്പാ ലീഗില്‍ സ്പര്‍സ്
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. സെല്‍റ്റാ വിഗോയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് കറ്റാലന്‍സ് ജയിച്ചത്. അന്‍സു ഫാത്തി(11)റൊബര്‍ട്ടോ എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. മൂന്നാമത്തെ ഗോള്‍ സെല്‍റ്റാ താരം ഓള്‍സായുടെ സെല്‍ഫ് ഗോളായിരുന്നു. ബാഴ്‌സയുടെ അടുത്ത മല്‍സരം സെവിയ്യക്കെതിരേ ഞായറാഴ്ചയാണ്. ഇന്ന് നടന്ന മല്‍സരത്തില്‍ സെവിയ്യ ലെവന്റെയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. അത്‌ലറ്റിക്കോ ബില്‍ബാവോയെ കാഡിസ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.
യൂറോപ്പോ ലീഗ് പ്ലേ ഓഫില്‍ ടോട്ടന്‍ഹാമിന് വന്‍ ജയം. ഇസ്രായേല്‍ ക്ലബ്ബ് മകാബി ഹൈഫയെ 7-2ന് തോല്‍പ്പിച്ചാണ് സ്പര്‍സ് ലീഗിന് യോഗ്യത നേടിയത്. ഹാരി കെയ്ന്‍ ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ അര്‍ജന്റീനന്‍ താരം ലൊ സെല്‍സോ ഇരട്ട ഗോള്‍ നേടി. ലൂക്കാസ് മോറ, ദെലെ അലി എന്നിവരും സ്പര്‍സിനായി സ്‌കോര്‍ ചെയ്തു.
RELATED STORIES
ചികില്സാ പിഴവ്;തങ്കം ആശുപത്രിക്കെതിരേ ക്ലിനിക്കല്...
6 July 2022 10:08 AM GMTഡെങ്കിപ്പനി: അലങ്കാരച്ചെടികള് ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്: കുറ്റക്കാര്ക്കെതിരെ നടപടി ...
6 July 2022 9:26 AM GMTമാനന്തവാടി പുഴയില് തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്ക്കുള്ള റോഡിതര മെയ്ന്റനന്സ്...
6 July 2022 8:53 AM GMT