എംബാപ്പെ റയലിന്റെ ഓഫര്‍ തള്ളുമോ? തീരുമാനം 10 ദിവസത്തിനുള്ളില്‍
അതിനിടെ ഇംഗ്ലിഷ് ക്ലബ്ബ് ലിവര്‍പൂളും താരത്തിനായി മുന്നിലുണ്ട്.

പാരിസ്: പിഎസ്ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ പുതിയ സീസണില്‍ പിഎസ്ജിക്കൊപ്പം തുടരുമോ എന്നതിന് ഉത്തരം ലഭിക്കാന്‍ 10 ദിവസം മാത്രം. താരത്തിന്റെ ഏജന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിഎസ്ജിയുടെ പുതിയ സീസണിലെ ആദ്യ മല്‍സരം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. താരം ടീമിനൊപ്പം നിലനില്‍ക്കുന്നുവെങ്കില്‍ മാത്രമേ ഈ മല്‍സരത്തില്‍ ഇറങ്ങൂ. ഫ്രഞ്ച് താരത്തിനായി ട്രാന്‍സ്ഫര്‍ വിപണയില്‍ മുന്നിലുള്ളത് റയല്‍ മാഡ്രിഡാണ്. എന്നാല്‍ റയല്‍ മാഡ്രിഡ് മുന്നോട്ട് വച്ച തുകയ്ക്ക് താരത്തെ നല്‍കാന്‍ പിഎസ്ജിക്ക് താല്‍പ്പര്യം ഇല്ല. കൂടാതെ താരത്തെ ടീമില്‍ നിലനിര്‍ത്താനുള്ള ഓഫറും പിഎസ്ജി മുന്നോട്ട് വച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ കളിക്കാനുള്ള മോഹം എംബാപ്പെ നേരത്തെ അറിയിച്ചിരുന്നു. അതിനിടെ ഇംഗ്ലിഷ് ക്ലബ്ബ് ലിവര്‍പൂളും താരത്തിനായി മുന്നിലുണ്ട്. എംബാപ്പെയെ ലഭിച്ചില്ലെങ്കില്‍ മുഹമ്മദ് സലാഹിനെ ടീമിലെത്തിക്കാനാണ് റയലിന്റെ ശ്രമം.
RELATED STORIES
മലയാളി നെഞ്ചേറ്റിയ സുമേഷേട്ടന്; കുടുംബ പ്രേക്ഷകരെ നര്മത്തിലൂടെ...
24 Jun 2022 10:57 AM GMTഗായകന് ഇടവ ബഷീര് കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം വേദിയില്...
28 May 2022 4:58 PM GMTജാതി മേല്ക്കോയ്മ, വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്ഷങ്ങളെ ...
28 May 2022 2:02 PM GMT'പുഴുവിലെ ബ്രാഹ്മണന് എന്റെയും നിങ്ങളുടെയും ഉള്ളിലുണ്ട്'; പുളിച്ചു...
17 May 2022 6:32 AM GMTമുംബൈ സ്ഫോടനകേസില് പ്രതിചേര്ക്കപ്പെട്ട അധ്യാപകന്റെ കഥയുമായി...
12 May 2022 1:35 PM GMTദി മാട്രിക്സ് റിസ്സറക്ഷന്സ് മെയ് 12 മുതല് പ്രൈം വിഡിയോയില്
6 May 2022 3:26 PM GMT