Football

എഫ്എ കപ്പ്: ലിവര്‍പൂളും ചെല്‍സിയും ജയിച്ചു കയറി; സ്പര്‍സിന് സമനില

എവര്‍ട്ടണോട് എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ചെമ്പടയുടെ ജയം. സീനിയര്‍ ടീമിനായി ഇന്ന് അരങ്ങേറിയ കുര്‍ട്ടിസ് ജോണ്‍സാണ് 71ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ രക്ഷകനായത്.

എഫ്എ കപ്പ്: ലിവര്‍പൂളും ചെല്‍സിയും ജയിച്ചു കയറി; സ്പര്‍സിന് സമനില
X

ന്യൂയോര്‍ക്ക്: എഫ്എ കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ലിവര്‍പൂളിനും ചെല്‍സിക്കും ജയം. എവര്‍ട്ടണോട് എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ചെമ്പടയുടെ ജയം. സീനിയര്‍ ടീമിനായി ഇന്ന് അരങ്ങേറിയ കുര്‍ട്ടിസ് ജോണ്‍സാണ് 71ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ രക്ഷകനായത്. സീനിയര്‍ താരങ്ങള്‍ക്ക് മുഴുവന്‍ വിശ്രമം നല്‍കിയാണ് ക്ലോപ്പ് ഇന്ന് നിരവധി പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കിയത്. ചെല്‍സിയാവട്ടെ 2-0ത്തിന് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ചു. ഹുഡ്‌സണ്‍ ഒഡോയി(6), ബാര്‍ക്ലേ (33) എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ ഇരുവരും നാലാം റൗണ്ടില്‍ പ്രവേശിച്ചു. മറ്റൊരു മല്‍സരത്തില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ മിഡില്‍സ്‌ബ്രോഗിനോട് 1-1 സമനില വഴങ്ങി ടോട്ടന്‍ഹാം. മിഡില്‍സ്‌ബ്രോഗ് ആണ് ഫഌച്ചറിലൂടെ ആദ്യം ലീഡ് നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ലൂക്കാസ് മോറയിൂടെ സ്പര്‍സ് സമനില പിടിച്ചു. സമനിലയായതിനാല്‍ ടോട്ടന്‍ഹാമിന് ഹോം ഗ്രൗണ്ടില്‍ റിപ്ലേ മല്‍സരം കളിക്കേണ്ടി വരും. മറ്റൊരു ക്ലബ്ബായ ക്രിസ്റ്റല്‍ പാലസിനെ ഡെര്‍ബി എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.


Next Story

RELATED STORIES

Share it