കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 15 , അണ്ടര്‍ 18 ടീമിലേക്കുള്ള സെലക്ഷന്‍ 22,23 തീയതികളില്‍

മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ഗ്രൗണ്ടില്‍ 22 നും, കുമളിയിലെ ഗവണ്‍മെന്റ് വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 23 നുമാണ് സെലക്ഷന്‍ ട്രയലുകള്‍ നടക്കുന്നത്

കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 15 , അണ്ടര്‍ 18 ടീമിലേക്കുള്ള സെലക്ഷന്‍ 22,23 തീയതികളില്‍

കൊച്ചി; കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ അക്കാദമി യുടെ അണ്ടര്‍ 15,അണ്ടര്‍ 18 ടീമിലേക്കുള്ള ഇടുക്കി ജില്ലയിലെ കളിക്കാരുടെ തിരഞ്ഞെടുപ്പ് മൂന്നാറിലും, കുമളിയിലുമായി നടക്കും.മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ഗ്രൗണ്ടില്‍ 22 നും, കുമളിയിലെ ഗവണ്‍മെന്റ് വോക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 23 നുമാണ് സെലക്ഷന്‍ ട്രയലുകള്‍ നടക്കുന്നത്. 2002 നും 2005നും ഇടയില്‍ ജനിച്ചവര്‍ക്കു പങ്കെടുക്കാം. താല്‍പ്പര്യം ഉള്ളവര്‍ രാവിലെ 8 മണിയ്ക്ക് മുന്‍പ് ജനന തീയതി തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തേണ്ടതാണെന്ന് ്അധികൃതര്‍ അറിയിച്ചു

RELATED STORIES

Share it
Top