വിജയ വഴിയില്‍ തിരിച്ചെത്താന്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ
BY FAR25 Feb 2024 5:16 AM GMT
![വിജയ വഴിയില്‍ തിരിച്ചെത്താന്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ വിജയ വഴിയില്‍ തിരിച്ചെത്താന്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ](https://www.thejasnews.com/h-upload/2024/02/25/217749-40245-blockquote-classtwitter-tweetp-langen-dirltr1-0-to-east-bengal-a-hrefhttpstwittercomhashtagjoyeastbengalsrchashamprefsrctwsrc5etfwjoyeastbengala-a-7.webp)
X
FAR25 Feb 2024 5:16 AM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല. തുടര്‍ പരാജയങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിനെത്തുന്നത്. ഇനിയും പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് യോഗ്യത തന്നെ ആശങ്കയില്‍ ആകും. ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും ഗോവ നാലാം സ്ഥാനത്തുമാണ്.
ഗോവയും അവസാന ആഴ്ചകളില്‍ അത്ര നല്ല ഫോമില്‍ അല്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗോവയെ തോല്‍പ്പിക്കാന്‍ ആകും എന്ന് തന്നെയാണ് ഇവാന്‍ വുകമാനോവിചും ടീമും പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പരിക്ക് കാരണം നിരവധി താരങ്ങള്‍ ഇന്ന് ഉണ്ടാകില്ല. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ലെസ്‌കോവിച് ഇന്ന് കളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ദിമി പരിക്ക് മാറി തിരികെയെത്തും. ഇത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നല്‍കും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും കാണാന്‍ ആകും.
Next Story
RELATED STORIES
ഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTപുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്സ്
25 July 2024 12:17 PM GMTന്യൂസിലന്‍ഡ് വനിതകള്‍ ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ ഡ്രോണ്‍...
24 July 2024 7:12 AM GMTനേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് നാലു മരണം
24 July 2024 6:40 AM GMTഎത്യോപ്യയില്‍ മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തകരുടെ മേല്‍ വീണ്ടും...
23 July 2024 6:13 PM GMTദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന് റാഹത്ത്...
22 July 2024 2:42 PM GMT