Football

ഫ്രഞ്ച് വിങ്ങറെ ടീമിലെടുത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്

ഫ്രഞ്ച് വിങ്ങറെ ടീമിലെടുത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്
X

ന്യൂഡല്‍ഹി: ഫെബ്രുവരി 14ന് ഇത്തവണത്തെ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ മുന്നേറ്റനിരയ്ക്ക് ശക്തി പകരാന്‍ ഫ്രഞ്ച് വിങ്ങറെ ടീമില്‍ ഉള്‍പ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 29 കാരനായ കെവിന്‍ യോക്കുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചു.

യൂറോപ്യന്‍ ലീഗുകളില്‍ കളിച്ചുള്ള കെവിന്‍ യോക്കിന്റെ പരിചയസമ്പത്ത് ബ്ലാസ്റ്റേഴ്‌സിന് ഗുണകരമായേക്കും. 84 മല്‍സരങ്ങള്‍ കളിച്ച താരം 7 ഗോളുകളും 13 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇരു വിങ്ങുകളിലും കളിക്കാന്‍ കഴിവുള്ള താരമാണ് യോക്ക്. കെവിന്‍ യോക്ക് ഉടനെ തന്നെ പരിശീലന ക്യാംപില്‍ ടീമിനൊപ്പം ചേരും.






Next Story

RELATED STORIES

Share it