Football

യുവന്റസ് കോച്ചായി മൗറീഞ്ഞോ എത്തിയേക്കും

യുവന്റസ് കോച്ചായി മൗറീഞ്ഞോ എത്തിയേക്കും
X

റോം: ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് കോച്ചായി ജോസെ മൗറിഞ്ഞോ എത്തിയേക്കും. യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മൗറീഞ്ഞോയെ ക്ലബ്ബിലേക്കെത്തിക്കണമെന്ന് താല്‍പ്പര്യപ്പെട്ടത്. നിലവിലെ പരിശീലകന്‍ മാക്‌സിമിലാനോ അല്ലെഗ്രി സ്ഥാനമൊഴിയുന്ന പദവിയിലേക്കാണ് മൗറീഞ്ഞോയെത്തുക. എന്നാല്‍ യുവന്റസ് ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. ചെല്‍സി കോച്ച് മൗറീസിയോ സാറി, സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള, ടോട്ടനം കോച്ച് പൊച്ചെറ്റീനോ എന്നിവരെയും ക്ലബ്ബ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ സൂപ്പര്‍ താരം റൊണാള്‍ഡോയുടെ താല്‍പ്പര്യത്തിന് ക്ലബ്ബ് മുന്‍ഗണന നല്‍കുമെന്നാണ് കരുതുന്നത്. മുമ്പ് റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ മൂന്ന് വര്‍ഷം മൗറീഞ്ഞോയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it