ഫ്രീകിക്ക് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചില്ല; റൊണാള്‍ഡോയ്‌ക്കെതിരേ ആരാധകര്‍
റൊണാള്‍ഡോയെ പ്രതിരോധ മതിലില്‍ നിന്നും മാറ്റിയേക്കുമെന്ന സൂചന കോച്ച് പിര്‍ളോ നല്‍കി.

ടൂറിന്‍: പാര്‍മയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബ്രൂഗമാന്റെ ഫ്രീകിക്ക് ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കാത്ത റൊണാള്‍ഡോയ്‌ക്കെതിരേ വിമര്‍ശനം.25ാം മിനിറ്റിലാണ് പാര്‍മാ താരം ബ്രൂഗമാന്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. യുവന്റസിനെതിരായ മല്‍സരത്തിലെ ആദ്യ ഗോളായിരുന്നു ഇത്. പ്രതിരോധ മതിലില്‍ നിന്നിരുന്ന നാല് പേരില്‍ മൂന്ന് പേരും ബോള്‍ തട്ടിമാറ്റാന്‍ ശ്രമിക്കുമ്പോള്‍ മുഖം പൊത്തി തല താഴ്ത്തുകയാണ് റൊണാള്‍ഡോ ചെയ്തത്. ഇതിനെതിരേയാണ് മാധ്യമങ്ങളും ആരാധകരും താരത്തിനെതിരേ രംഗത്ത് വന്നത്. ഭീരുവിനെ പോലെയാണ് റൊണാള്‍ഡോ നിന്നതെന്ന് സോഷ്യല്‍ മീഡിയാ വിമര്‍ശനങ്ങളില്‍ പറയുന്നു. ചാംപ്യന്‍സ് ലീഗ് മല്‍സരത്തിനിടെയും റൊണാള്‍ഡോ ഫ്രീകിക്ക് ബ്ലോക്ക് ചെയ്യാന്‍ നില്‍ക്കാത്തത് വിവാദമായിരുന്നു. പാര്‍മയ്‌ക്കെതിരേ യുവന്റസ് ജയിച്ചെങ്കിലും ഒരു ഗോള്‍ വഴങ്ങിയത് റൊണാള്‍ഡോ കാരണമെന്നാണ്് ആരാധകരുടെ ഭാഷ്യം. അതിനിടെ റൊണാള്‍ഡോയെ പ്രതിരോധ മതിലില്‍ നിന്നും മാറ്റിയേക്കുമെന്ന സൂചന കോച്ച് പിര്‍ളോ നല്‍കി.
RELATED STORIES
ബലി പെരുന്നാള്: ഒമാനില് ജൂലൈ 8 മുതല് ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില് നിന്ന് മദ്യക്കടത്ത്;സൗദിയില് മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര് സ്വദേശി റിയാദില് നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില് പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT