ഇറ്റാലിയന്‍ സീരി എ; യുവന്റസ് ഇന്നിറങ്ങും; ഇന്ററിന് ജയം
യുവന്റസിന്റെ എതിരാളി എംമ്പോളിയാണ്.

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ഇന്ന് രണ്ടാം മല്‍സരത്തിനിറങ്ങുന്നു. ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങിയ ടീം ഇന്ന് ആദ്യ ജയത്തിനായാണ് ഇറങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് ടീം ഇറങ്ങുക. യുനൈറ്റഡിലേക്ക് ചേക്കേറിയ റോണോ കഴിഞ്ഞ ദിവസം ടീമംഗങ്ങളോട് യാത്ര പറഞ്ഞിരുന്നു. ആദ്യ മല്‍സരത്തിന്റെ അവസാന നിമിഷം താരം ടീമിനായി ഇറങ്ങിയിരുന്നു.
ഇന്ന് യുവന്റസിന്റെ എതിരാളി എംമ്പോളിയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ നേടിയെടുക്കാന്‍ തന്നെയാണ് ഓള്‍ഡ് ലേഡിയുടെ ശ്രമം. അതിനിടെ ഇന്റര്‍മിലാന്‍ തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി. ഹെല്ലാസ് വെറോണയെ 3-1നാണ് അവര്‍ തോല്‍പ്പിച്ചത്. മാര്‍ട്ടിന്‍സ്, കുറെ(ഡബിള്‍) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. അര്‍ജന്റീനയുടെ ജാക്വിം കുറെയെ കഴിഞ്ഞ ദിവസമാണ് ഇന്റര്‍ സൈന്‍ ചെയ്തത്. അരങ്ങേറ്റ മല്‍സരത്തില്‍ ഇരട്ട ഗോളുമായി തിളങ്ങാന്‍ താരത്തിനായി.
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT