ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരം ജാക്ക് ചാള്‍ട്ടണ്‍ അന്തരിച്ചു
ലീഡ്സ് യുനൈറ്റഡ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരമായ ചാള്‍ട്ടണ്‍ ഐറിഷ് ഫുട്ബോളിനെ ഉന്നതങ്ങളില്‍ എത്തിച്ച വ്യക്തിത്വമാണ്.
BY RSN11 July 2020 12:14 PM GMT

X
RSN11 July 2020 12:14 PM GMT
ലണ്ടന്‍: ലീഡ്സ് ഇതിഹാസം ജാക്ക് ചാള്‍ട്ടണ്‍ അന്തരിച്ചു. 85 വയസ്സായ ചാള്‍ട്ടണ്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു. ലീഡ്സ് യുനൈറ്റഡ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരമായ ചാള്‍ട്ടണ്‍ ഐറിഷ് ഫുട്ബോളിനെ ഉന്നതങ്ങളില്‍ എത്തിച്ച വ്യക്തിത്വമാണ്. 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലെ അംഗമാണ് ചാള്‍ട്ടണ്‍. ലീഡ്സ് യുനൈറ്റഡിന് വേണ്ടി 773 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 1973ലാണ് ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. അയര്‍ലാന്റ് ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിച്ച ചാള്‍ട്ടണ്‍ 88ലെ യൂറോകപ്പിലും 90 ലെ ലോകകപ്പിലും ഐറിഷ് ടീമിനെ മികച്ച നിലയില്‍ എത്തിച്ചിരുന്നു.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT