Football

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച് ടിക്കറ്റ് വില്‍പന ആരംഭിച്ചു

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ ലഭ്യമാകും. കേരള ബ്ലാസ്റ്റേഴ്സ് ടീം കളികള്‍ക്കായി അണിയുന്ന ജേഴ്‌സിയുടെ തനി പകര്‍പ്പുകളും, ആരാധകര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ജേഴ്‌സികളും ഇതിലൂടെ ലഭിക്കും.ഒരു ആരാധകന് പേയ്ടിഎം,ഇന്‍സൈഡര്‍.ഇന്‍ എന്നിവയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങാം. ഗാലറികള്‍ക്ക് 250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 300,500,850, എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്ക്. വിഐപി ടിക്കറ്റുകള്‍ക്ക് 2000 രൂപയാണ്

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്  ടിക്കറ്റ് വില്‍പന ആരംഭിച്ചു
X

കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ കൊച്ചിയില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ട് കളികള്‍ക്കായുള്ള ടിക്കറ്റുകളുടെയും ആരാധകര്‍ക്കായുള്ള ജേഴ്‌സികളുടെയും വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ ലഭ്യമാകും. കേരള ബ്ലാസ്റ്റേഴ്സ് ടീം കളികള്‍ക്കായി അണിയുന്ന ജേഴ്‌സിയുടെ തനി പകര്‍പ്പുകളും, ആരാധകര്‍ക്കായി തയ്യാറാക്കിയിട്ടുള്ള ജേഴ്‌സികളും ഇതിലൂടെ ലഭിക്കും.ഒരു ആരാധകന് പേയ്ടിഎം, ഇന്‍സൈഡര്‍.ഇന്‍ എന്നിവയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങാം. ഗാലറികള്‍ക്ക് 250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 300,500,850, എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്ക്. വിഐപി ടിക്കറ്റുകള്‍ക്ക് 2000 രൂപയാണ്.

സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ സൗകര്യാര്‍ഥം സീസണ്‍ 5 ന് സമാനമായ രീതിയില്‍ എല്ലാ ഓണ്‍ലൈന്‍ ടിക്കറ്റുകളുടെയും എന്‍ട്രി 'പേപ്പര്‍ലെസ്സ്' ആയിരിക്കും. ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങുന്ന ആരാധകര്‍ നീണ്ട നിരകളില്‍ കാത്തിരിക്കേണ്ടതില്ല മറിച്ച് ഓണ്‍ലൈനില്‍ ഒരു ടിക്കറ്റ് വാങ്ങുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തിലേക്കും മൊബൈല്‍ നമ്പറിലേക്കും ഇ-ടിക്കറ്റ് ലഭ്യമാകും. എന്‍ട്രി ഗേറ്റില്‍ ഇ-ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ഇവര്‍ക്ക് വളരെ എളുപ്പത്തില്‍ മല്‍സരം കാണാന്‍ പ്രവേശിക്കാന്‍ കഴിയും. സുരക്ഷാ കാരണങ്ങളാല്‍, സ്റ്റേഡിയത്തില്‍ പ്രവേശിക്കുവാനായി സാധുവായ ഒരു ഐഡി കാര്‍ഡ് ഒരോരുത്തരും കൈവശം വയ്‌ക്കേണ്ടത് നിര്‍ബന്ധമാണെന്നും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ടിക്കറ്റ് ലിങ്കുകള്‍:ഇന്‍സൈഡര്‍: https://insider.in/isl-kerala-blasters-fc/article.പേടിഎം: https://paytm.com/events/kochi/football.ജേഴ്‌സികള്‍ വാങ്ങാന്‍: https://reyaursports.com/. 12 വ്യത്യസ്ത വലുപ്പങ്ങളില്‍ ജേഴ്‌സികള്‍ ലഭ്യമാകും. 4 വ്യത്യസ്ത വലുപ്പങ്ങളില്‍ കുട്ടികള്‍ക്കും, 8 വ്യത്യസ്ത വലുപ്പങ്ങളില്‍ മുതിര്‍ന്നവര്‍ക്കും ജേഴ്‌സികള്‍ ലഭിക്കും.'എന്നുംയെലോ' എന്ന ക്ലബിന്റെ ടാഗ്ലൈന്‍ മുദ്രണം ചെയ്ത ഫാന്‍ ജേഴ്‌സി കുട്ടികള്‍ക്ക് 250 രൂപയും മുതിര്‍ന്നവര്‍ക്ക് 300 രൂപയും ആണ് വില. കളിക്കാര്‍ ഉപയോഗിക്കുന്ന ജേഴ്‌സിയുടെ തനി പകര്‍പ്പായ ജേഴ്‌സികള്‍ കുട്ടികള്‍ക്ക് 400 രൂപയും മുതിര്‍ന്നവര്‍ക്ക് 500 രൂപയും ആണ് വില.രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് ജേഴ്‌സി ഹോം ഡെലിവര്‍ ചെയ്യുന്നതിനുള്ള കൊറിയര്‍ നിരക്കുകള്‍ ഉള്‍പ്പെടയാണ്.സ്റ്റേഡിയത്തില്‍ വച്ച് വാങ്ങുന്നവര്‍ക്ക് ഓരോ ജേര്‍സിക്കും വിലയില്‍ 50 രൂപ കിഴിവ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു

Next Story

RELATED STORIES

Share it