Football

ഐഎസ്എല്‍ അനിശ്ചിതത്വത്തില്‍: ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ല

പുതിയ സീസണ്‍ അടുത്ത മാസം ആരംഭിക്കുമെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു

ഐഎസ്എല്‍ അനിശ്ചിതത്വത്തില്‍: ടെണ്ടര്‍ ഏറ്റെടുക്കാന്‍ ആളില്ല
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടത്തിപ്പ് പ്രതിസന്ധിയില്‍. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ(ഐഎസ്എല്‍)കൊമേര്‍ഷ്യല്‍ റൈറ്റ്സ് ടെന്‍ഡറില്‍ അപേക്ഷ നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല. ഇതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ലീഗ് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. അടുത്തമാസം പുതിയ സീസണ്‍ ആരംഭിക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നെങ്കിലും ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരുമെത്താത്തത് തിരിച്ചടിയായി.

സംഘാടനം-വിപണനം എന്നിയുമായി ബന്ധപ്പെട്ട മാസ്റ്റര്‍ റൈറ്റ് കരാര്‍ ഏറ്റെടുക്കുന്നവര്‍ പ്രതിവര്‍ഷം 50 കോടി എഐഎഫ്എഫിന് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇത് 37.5 കോടിയാക്കി കുറച്ചിട്ടും ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. തുടക്കത്തില്‍ എഫ്എസ്ഡിഎല്‍, ഫാന്‍കോഡ്, കോണ്‍ഷിയന്റ് ഹെറിറ്റേജ് ഗ്രൂപ്പ്, ഒരു വിദേശ കണ്‍സോര്‍ഷ്യം ഉള്‍പ്പെടെ നാലു ബിഡ്ഡര്‍മാര്‍ തുടക്കത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. നവംബര്‍ 7നകം ഒരു ഔദ്യോഗിക ബിഡ്ഡും സമര്‍പ്പിക്കപ്പെട്ടില്ല.

പ്രതിവര്‍ഷം 37.5 കോടി രൂപ അല്ലെങ്കില്‍ 15 വര്‍ഷത്തേക്ക് മൊത്ത വരുമാനത്തിന്റെ 5% നിര്‍ബന്ധമായും നല്‍കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും പ്രശ്‌നമായത്. ഈ ലേലം പരാജയപ്പെട്ടത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയില്‍ ആശങ്കയുണര്‍ത്തുന്നു. വാണിജ്യ പങ്കാളിയില്ലാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ സാമ്പത്തിക അനിശ്ചിതത്വം നേരിടുകയാണ്.

Next Story

RELATED STORIES

Share it