ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ബെംഗളൂരു തുടങ്ങി
നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം മഷൂര്‍ ഷെരീഫിന്റെ സെല്‍ഫ് ഗോളാണ് ബെംഗളുരൂവിന് തുണയായത്.

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ 4-2നെ പരാജയപ്പെടുത്തി ബെംഗളൂരു എഫ് സി. 14ാം മിനിറ്റില്‍ ക്ലെറ്റന്‍ സില്‍വയിലൂടെ ബെംഗളൂരു ആണ് ആദ്യം ലീഡെടുത്തു.17ാം മിനിറ്റില്‍ മലയാളി താരം പി വി സുഹൈറിന്റെ അസിസ്റ്റില്‍ നിന്ന് ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിന്റെ സമനില ഗോള്‍ നേടി. 22ാം മിനിറ്റില്‍ ബെംഗളൂരു വീണും ലീഡെടുത്തു. ഇത്തവണ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം മഷൂര്‍ ഷെരീഫിന്റെ സെല്‍ഫ് ഗോളാണ് ബെംഗളുരൂവിന് തുണയായത്.
ബെംഗളൂരുവിന്റെ മലയാളി താരം ആശിഖ് കുരുണിയന്‍ ഷോട്ട് കീപ്പര്‍ സേവ് ചെയ്തിരുന്നു.അതിനിടെ പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മഷൂര്‍ ഷെരീഫ് സ്വന്തം വലയിലേക്ക് സ്‌കോര്‍ ചെയ്തത്. 25ാം മിനിറ്റില്‍ വീണ്ടും സുഹൈര്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ രക്ഷയ്‌ക്കെത്തി. താരത്തിന്റെ അസിസ്റ്റിലൂടെ മത്തയിസ് കൊറേര്‍ സ്‌കോര്‍ ചെയ്തു. തുടര്‍ന്ന് 42ാം മിനിറ്റില്‍ ജയേഷ് റാണയിലൂടെ ബെംഗളൂരു അവരുടെ മൂന്നാം ഗോളും 82ാം മിനിറ്റില്‍ പ്രിന്‍സ് ഇബാറയിലൂടെ നാലാം ഗോളും നേടി.
RELATED STORIES
മൈത്രി ബുക്സിന്റെ പുസ്തകങ്ങള്‍ക്കെതിരേ തലശ്ശേരി ജഗന്നാഥ...
13 Jun 2022 1:13 PM GMTകേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല; ബിജെപി ജനാധിപത്യത്തെ...
11 Jun 2022 3:57 PM GMTഇത് തീക്കളിയാണ്...
7 Jun 2022 5:32 AM GMTഇന്ത്യയുടെ പ്രതിച്ഛായ സംഘ്പരിവാര്‍ തകര്‍ക്കരുത്
5 Jun 2022 3:29 PM GMTസമ്പദ്ഘടനയുടെ മുരടിപ്പിനുപിന്നില്‍
4 Jun 2022 8:15 AM GMTകല്‍ക്കരി പ്രതിസന്ധി സ്വകാര്യവല്‍ക്കരണ നയത്തിന്റെ ദുരന്തഫലം
2 Jun 2022 2:38 PM GMT