ഐഎസ്എല്‍; ബ്ലാസ്റ്റേഴ്‌സിനെ മറികടക്കാന്‍ എടികെ ഇന്ന് ഹൈദരാബാദ് നിസാംസിനെതിരേ
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം എടികെയ്‌ക്കെതിരേയാണ്.
ഹൈദരാബാദ് : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് മറ്റൊരു ക്ലാസ്സിക്ക് പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. ലീഗിലെ രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയും നാലാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനുമാണ് ഏറ്റുമട്ടുന്നത്. ഹൈദരാബാദിന് നിലവില്‍ 36 പോയിന്റാണുള്ളത്. എടികെയ്ക്ക് 28 പോയിന്റും. പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച ഹൈദരാബാദിന് നേരിട്ട് സെമിയിലെത്താന്‍ ഇന്ന് ജയിക്കണം. എടികെയ്ക്കാവട്ടെ അവസാന മല്‍സരങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ പ്ലേ ഓഫും ഉറപ്പിക്കണം.
മൂന്നാം സ്ഥാനത്തുള്ള കേരളാ ബ്ലാസറ്റേഴ്‌സിനെ താഴേക്ക് പിന്തള്ളി ആ സ്ഥാനമാണ് എടികെയുടെ ലക്ഷ്യം. അവസാന രണ്ട് മല്‍സരങ്ങളില്‍ ഒരു തോല്‍വിയും ഒരു സമനിലയുമായാണ് എടികെ വരുന്നത്. ഹൈദരാബാദ് അവസാന മല്‍സരത്തില്‍ ജയിച്ചാണ് വരുന്നത്. തീപ്പാറുന്ന പോരാട്ടത്തിനാവും ഹൈദരാബാദ് സാക്ഷ്യം വഹിക്കുക. ഇന്ന് എടികെ ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടിയാവും. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം എടികെയ്‌ക്കെതിരേയാണ്. ഈ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമായി വരും. മഞ്ഞപ്പടയുടെ അവസാന മല്‍സരം ഹൈദരാബാദിനെതിരേയാണ്.
RELATED STORIES
സൂപ്പര്‍ ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTബ്രസീല്‍ റിട്ടേണ്‍സ്; ലോകകപ്പ് യോഗ്യതയില്‍ ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന്‍ ജയവുമായി അര്‍ജന്റീന; ബ്രസീല്‍...
6 Sep 2024 5:13 AM GMT'900'; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില്‍ പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്‍ജന്റീനന്‍ ടീം കേരളത്തില്‍ കളിക്കും; നവംബറില്‍ കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMT