ഐഎസ്എല്‍; ജെംഷഡ്പൂര്‍ രണ്ടാമത്;മോഹന്‍ ബഗാന് വീണ്ടും തോല്‍വി
നാല് മിനിറ്റുകള്‍ക്ക് ശേഷം പ്രിതം കോട്ടാലിലൂടെ എടിക ഒരു ഗോള്‍ തിരിച്ചടിച്ചു.

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജെംഷഡ്പൂര്‍ എഫ് സിയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചുകൊണ്ട് ജെംഷഡ്പൂര്‍ രണ്ടിലേക്ക് കുതിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ മുംബൈ സിറ്റിയോട് വന്‍ പരാജയം ഏറ്റുവാങ്ങിയ എടികെ മോഹന്‍ ബഗാന്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ജയിക്കാനുള്ള അവസരം ജെംഷഡ്പൂര്‍ നല്‍കിയില്ല. ആദ്യ പകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പമുള്ള പ്രകടനമായിരുന്നു. എന്നാല്‍ ഗോള്‍ വീണത് ജെംഷഡ്പൂരിന്റെ വകയായിരുന്നു. 37ാം മിനിറ്റില്‍ സെയ്മിന്‍ ലെന്‍ ദുംഗലാണ് ജെംഷഡ്പൂരിന്റെ ആദ്യ ഗോള്‍ നേടിയത്.
രണ്ടാം ഗോള്‍ രണ്ടാം പകുതിയില്‍ 84ാം മിനിറ്റില്‍ അലക്‌സ് ലിമയുടെ വകയായിരുന്നു. നാല് മിനിറ്റുകള്‍ക്ക് ശേഷം പ്രിതം കോട്ടാലിലൂടെ എടിക ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ സമനിലയ്ക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടം ഫലം കണ്ടില്ല. മികച്ച താരനിര ഉണ്ടായിട്ടും എടികെയ്ക്ക് ഇന്നും തോല്‍ക്കാനായിരുന്നു വിധി. തോല്‍വിയോടെ എടികെ ലീഗില്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ജെംഷ്ഡ്പൂര്‍ ഈ സീസണില്‍ തോല്‍വിയറിഞ്ഞിട്ടില്ല.
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില്‍ നിന്ന് ഒളിച്ചോടിയ പെണ്‍കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍...
26 Jun 2022 6:05 PM GMT