ഐഎസ്എല്‍; മുംബൈ സിറ്റിയെ അട്ടിമറിച്ച് ഹൈദരാബാദ് എഫ് സി
പകരക്കാരനായിറങ്ങിയ രോഹിത് ദാനുആണ് ഹൈദരാബാദിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
BY FAR27 Nov 2021 6:20 PM GMT

X
FAR27 Nov 2021 6:20 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി.ഇന്ന് നടന്ന രണ്ടാം മല്‍സരത്തില്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ തോറ്റ ഹൈദരാബാദ് എഫ് സിയാണ് മുംബൈ വീഴ്ത്തിയത്. ആദ്യമായാണ് ഹൈദരാബാദ് മുംബൈയെ മറികടക്കുന്നത്. 3-1നാണ് ഹൈദരാബാദിന്റെ ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്.
ജാഹോയാണ് ആറാം മിനിറ്റില്‍ മുംബൈക്ക് ലീഡ് നല്‍കിയത്. ഈ ഗോളിന് 13ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹൈദരാബാദ് മറുപടി നല്‍കി. ക്യാപ്റ്റന്‍ ജാവോ വിക്ടറാണ് ഗോളടിച്ചത്. മുന്‍ മുംബൈ താരം ഒഗ്‌ബെചെയുടെ വകയായിരുന്നു ഹൈദരാബാദിന്റെ രണ്ടാം ഗോളും ലീഡും. 54ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 83ാം മിനിറ്റിലാണ് ഹൈദരാബാദിന്റെ മൂന്നാം ഗോള്‍. പകരക്കാരനായിറങ്ങിയ രോഹിത് ദാനുആണ് ഹൈദരാബാദിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
Next Story
RELATED STORIES
ഇന്നോവയിലെ യാത്ര മതിയാക്കി, ഇനി മുഖ്യമന്ത്രിക്ക് കറുത്ത കിയ...
25 Jun 2022 7:12 PM GMTദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല്‍ നസീറിന്റെ സഹോദരന് കര്‍ണാടക ബിജെപി...
25 Jun 2022 6:45 PM GMTമല്‍സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍...
25 Jun 2022 6:12 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം: അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി...
25 Jun 2022 5:49 PM GMTടീസ്റ്റ സെതല്‍വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ...
25 Jun 2022 5:25 PM GMT