ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ഒഡീഷ രണ്ടാമത് (വീഡിയോ)
BY FAR10 Dec 2021 4:31 PM GMT

X
FAR10 Dec 2021 4:31 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഒരു ഗോളിന്റെ ജയവുമായി ഒഡീഷാ എഫ് സി. മല്‍സരത്തില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തിയതും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചതും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി ആയിരുന്നു. എന്നാല്‍ ഭാഗ്യം ഇന്ന് അവരെ തുണച്ചില്ല. ഭാഗ്യം ഒഡീഷയ്ക്കൊപ്പമായിരുന്നു. ജയത്തോടെ അവര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഒഡീഷയ്ക്ക് വേണ്ടി 81ാം മിനിറ്റില്‍ ബ്രസീലിയന്‍ ഫോര്‍വേഡ് ജൊനാതാസ് ക്രിസ്റ്റിയനാണ് വിജയഗോള്‍ നേടിയത്. തൊയ്ബ സിങ് നല്കിയ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. മികച്ച ഹെഡററിലൂടെ ഒഡീഷയുടെ വിജയഗോള്‍ ജൊനാതാസ് നേടി. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു.
Next Story
RELATED STORIES
കടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMT'കൈവെട്ടും കാല്‍വെട്ടും തലവെട്ടി ചെങ്കൊടിനാട്ടും': കൊലവിളി...
1 July 2022 2:42 PM GMTവി.ആർ.സന്തോഷ് ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു
1 July 2022 2:24 PM GMTആലുവയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന്...
1 July 2022 1:56 PM GMTഎകെജി സെന്റര്‍ ആക്രമണം; ഇങ്ങനെ ഒരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഢികളല്ല ...
1 July 2022 1:51 PM GMTഅന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്...
1 July 2022 1:11 PM GMT