ഐഎസ്എല്; എടികെയ്ക്കും സെമി ബെര്ത്ത്
ഇന്ന് 45ാം മിനിറ്റില് ഫിജി താരം റോയ് കൃഷ്ണയാണ് എടികെയുടെ വിജയഗോള് നേടിയത്.

പനാജി: ഐഎസ്എല്ലില് സെമി ബെര്ത്ത് ഉറപ്പിച്ച് എടികെ മോഹന് ബഗാന്. ഇന്ന് നടന്ന മല്സരത്തില് എട്ടാം സ്ഥാനത്തുള്ള ചെന്നൈയിന് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് എടികെ പരാജയപ്പെടുത്തിയത്. ജയത്തോടെ എടികെ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. ഒന്നാം സ്ഥാനത്തുള്ള ജെംഷഡ്പൂരിനും 37 പോയിന്റാണുള്ളത്.
35 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്തും 33 പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ്. ജെംഷഡ്പൂര്, എടികെ, ഹൈദരാബാദ് എന്നിവരാണ് സെമി ഉറപ്പിച്ച മൂന്ന് ടീമുകള്.31 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്ക്കുന്ന മുംബൈ സിറ്റി, കേരളാ ബ്ലാസ്റ്റേഴ്സ്(33) എന്നിവരില് ഒരു ടീം കൂടി സെമിയിലേക്ക് പ്രവേശിക്കും. ഇരുവരില് ഒരാള്ക്ക് സെമി ബെര്ത്ത് ലഭിക്കും.ഇരുടീമിനും പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് അവസാന റൗണ്ട് മല്സരത്തിന്റെ ഫലം വരെ കാത്തിരിക്കണം. ഇന്ന് 45ാം മിനിറ്റില് ഫിജി താരം റോയ് കൃഷ്ണയാണ് എടികെയുടെ വിജയഗോള് നേടിയത്.
RELATED STORIES
പ്രധാന മന്ത്രിയുടെ സന്ദര്ശനത്തിനിടെ ഹൈദരാബാദില് മണി ഹീസ്റ്റ്...
3 July 2022 11:56 AM GMTപഴയപടക്കുതിരയുടെ നീക്കങ്ങള് എട്ടുനിലയില് പൊട്ടുന്നു; പാര്ട്ടിക്കും...
3 July 2022 11:52 AM GMTകോട്ടയം സ്വദേശി റിയാദില് നിര്യാതനായി
3 July 2022 11:33 AM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്ഡിഗോ വിമാന സര്വീസുകള് വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMTഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMT