ഐഎസ്എല്‍: അവതാരകനായി ദുല്‍ഖര്‍; മാറ്റ് കൂട്ടാന്‍ ടൈഗര്‍ ഷെറഫും ദിഷയും

കൊച്ചിയില്‍ വൈകീട്ട് ആറുമണിക്ക് തുടങ്ങുന്ന വര്‍ണാഭമായ പരിപാടിയുടെ മുഖ്യ അവതാരകന്റെ റോളിലാണ് മലയാളി യുവതാരം ദുല്‍ഖര്‍ എത്തുന്നത്.

ഐഎസ്എല്‍: അവതാരകനായി ദുല്‍ഖര്‍; മാറ്റ് കൂട്ടാന്‍ ടൈഗര്‍ ഷെറഫും ദിഷയും

കൊച്ചി: നാളെ വൈകീട്ട് നടക്കുന്ന ഐഎസ്എല്‍ ആറാം സീസണിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതാരകനായെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍. കൊച്ചിയില്‍ വൈകീട്ട് ആറുമണിക്ക് തുടങ്ങുന്ന വര്‍ണാഭമായ പരിപാടിയുടെ മുഖ്യ അവതാരകന്റെ റോളിലാണ് മലയാളി യുവതാരം ദുല്‍ഖര്‍ എത്തുന്നത്. കൂടാതെ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ടൈഗര്‍ ഷെറഫും ദിഷാ പടാനിയും ചടങ്ങിന് മാറ്റ് കൂട്ടാനുണ്ടാവും. ഇരുവരുടെയും പെര്‍ഫോമന്‍സുകളും ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കും. പ്രശ്‌സ്ത ഇന്ത്യന്‍ ഡാന്‍സ് ഗ്രൂപ്പായ കിങ്‌സിന്റെ പ്രകടനങ്ങളും നടക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം ആദ്യമല്‍സരം അരങ്ങേറും. കേരളാ ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. വിലക്ക് തുടരുന്ന അനസ് എടത്തൊടികയും ജോബി ജസ്റ്റിനും ഇന്ന് എടികെയ്ക്ക് വേണ്ടി കളിക്കില്ല. ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ അനസിന് ഹീറോ കപ്പില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഐ ലീഗിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ജോബി ജസ്റ്റിന് ആറു മല്‍സരത്തില്‍നിന്നാണ് വിലക്ക് ലഭിച്ചത്.

RELATED STORIES

Share it
Top