- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ സൂപര്‍ ലീഗിന് ഇന്ന് തുടക്കം
മോഹന്‍ ബഗാന്‍-കേരള ബ്ലാസ്റ്റേഴ്‌സ് മല്‍സരം വൈകീട്ട് അഞ്ചിന്

കൊല്‍കത്ത: ഇന്ത്യന്‍ സൂപര്‍ ലീഗ് 2025-26 സീസണിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. ആദ്യ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപര്‍ ജയന്റ്‌സ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയെ വൈകുന്നേരം അഞ്ചുമണിക്ക് നേരിടും. വാണിജ്യ പങ്കാളികളായ ഫുട്ബാള്‍ സ്‌പോര്‍ട്സ് ഡിവലപ്‌മെന്റ് ലിമിറ്റഡുമായുള്ള കരാര്‍ അവസാനിച്ചതുമായുള്ള അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) ആണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്.
ഇന്റര്‍ കാശി കൂടി ആദ്യമായി ബൂട്ടുകെട്ടുന്ന ലീഗില്‍ 14 ടീമുകളുണ്ട്. ഇത്തവണ ആകെ 91 മല്‍സരങ്ങളാണ് നടക്കുക. കഴിഞ്ഞ തവണ ഓരോ ടീമിനും 24 മല്‍സരങ്ങളുണ്ടായിരുന്നിടത്ത് ഇത്തവണ 13 എണ്ണം മാത്രമാകും. സമയക്കുറവിനെ തുടര്‍ന്ന് സംഘാടകരായ ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ റൗണ്ട് റോബിന്‍ രീതിയിലാണ് ലീഗ് നടത്തുന്നത്. രണ്ടാം പാദവും പ്ലേ ഓഫ് ഘട്ടവും ഒഴിവാക്കിയതിനാല്‍ ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീം ചാംപ്യന്മാരാകും.
കഴിഞ്ഞ സീസണിലെ കപ്പുയര്‍ത്തിയ ടീമിലെ മിക്ക താരങ്ങളേയും ടീമില്‍ നിലനിര്‍ത്തിയ മോഹന്‍ ബഗാനാണ് ഇത്തവണയും ഫേവറേറ്റുകള്‍. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എല്ലാ വിദേശ താരങ്ങളേയും ഒഴിവാക്കുകയോ ലോണില്‍ അയക്കുകയോ ചെയ്ത് പുതിയ വിദേശ താരങ്ങളേയാണ് കളത്തിലെത്തിച്ചിട്ടുള്ളത്.
ഇന്ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍ കാശി എഫ്‌സി ഗോവയെ നേരിടും. ഐ-ലീഗ് ജേതാക്കളായി പ്രമോഷന്‍ നേടിയ ഇന്റര്‍ കാശി ഐഎസ്എല്ലില്‍ മികച്ച തുടക്കം നേടാന്‍ ലക്ഷ്യമിട്ടാനിറങ്ങുന്നത്. എഫ്‌സി ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മല്‍സരം.
കഴിഞ്ഞ തവണ സംപ്രേഷണ മൂല്യത്തില്‍ ഒരു കളിക്ക് 1.69 കോടി വിലയിട്ടത് പുതിയ സീസണിലെത്തുമ്പോള്‍ 9.5 ലക്ഷമായി ചുരുങ്ങി. ഫാന്‍കോഡ് കളിയുടെ സംപ്രേഷണാവകാശം ഏറ്റെടുത്തത് 8.62 കോടിക്കാണ്. ഇത്തവണ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 1.25 കോടിയും, രണ്ടാമ സ്ഥാനത്തെത്തുന്നവര്‍ക്ക് 75 ലക്ഷവുമാണ് സമ്മാനത്തുകയായി ലഭിക്കുക. എഫ്‌സി ഗോവ, ബെംഗളൂരു തുടങ്ങി ഒട്ടുമിക്ക ടീമുകളും ശമ്പളം വെട്ടിക്കുറച്ചിരുന്നു.
ബെംഗളൂരു, ചെന്നൈയിന്‍, എസ്‌സി ഡല്‍ഹി, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ഇന്റര്‍ കാശി, ജംഷഡ്പൂര്‍, കേരള ബ്ലാസ്റ്റേഴ്‌സ്, മുഹമ്മദന്‍സ്, മോഹന്‍ ബഗാന്‍ സൂപര്‍ ജയന്റ്, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ, പഞ്ചാബ് തുടങ്ങിയ 14 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലില്‍ പന്തുതട്ടുന്നത്.
ഇന്ത്യന്‍ സൂപര്‍ ലീഗ് മല്‍സരങ്ങള്‍ മൊബൈല്‍ ഫോണില്‍ ഫാന്‍കോഡ് ആപ്പ് വഴിയും. ടിവിയില്‍ സോണി സ്‌പോര്‍ട്സ് വഴിയും തല്‍സമയം ലഭ്യമാ യേക്കും. വൈകുന്നേരം അഞ്ചു മണിക്കും 7.30നുമാണ് മല്‍സരങ്ങള്‍. ഫാന്‍കോഡ് വഴി മല്‍സരങ്ങള്‍ കാണാന്‍ സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമാണ്. ഒരു മല്‍സരം കാണാന്‍ 25 രൂപയും, ഒരു ടീമിന്റെ എല്ലാ മല്‍സരങ്ങളും കാണാന്‍ 149 രൂപയും, സീസണിലെ എല്ലാമല്‍സരങ്ങളും കാണാന്‍ 299 രൂപയുമാണ് നിരക്കുകള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















