സൗഹൃദ ഫുട്‌ബോള്‍; ഇന്ത്യ ഇന്ന് യുഎഇക്കെതിരേ
രാത്രി 8.30ന് ദുബായില്‍ നടക്കുന്ന മല്‍സരം യൂറോ സ്‌പോര്‍ടില്‍ കാണാം.
BY FAR29 March 2021 6:17 AM GMT

X
FAR29 March 2021 6:17 AM GMT
ദുബായ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് യുഎഇക്കെതിരേ. ലോക റാങ്കിങില്‍ 74ാം സ്ഥാനത്തുള്ള യുഎഇ മികച്ച ഫോമിലാണ്. എന്നാല്‍ കരുത്തരായ ഒമാനെ സമനിലയില്‍ പിടിച്ചാണ് ഇന്ത്യ വരുന്നത്. കഴിഞ്ഞ മല്‍സരത്തിലെ ഇന്ത്യയുടെ പ്രകടനം പ്രശംസനീയമായിരുന്നു. 14 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.ഒമാനെതിരായ ടീമില്‍ ഇന്നും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കോച്ച് സ്റ്റിമാച്ച് അറിയിച്ചു. മലയാളി താരം മഷൂര്‍ ഷെരീഫിനെ ഇന്ന് ആദ്യ ഇലവനില്‍ ഇറക്കിയേക്കും. ആറ് താരങ്ങളെയാണ് ഒമാനെതിരേ ആദ്യമായി ഇന്ത്യ കളത്തിലിറക്കിയത്. ജൂണില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് മുന്നോടിയായി മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. രാത്രി 8.30ന് ദുബായില്‍ നടക്കുന്ന മല്‍സരം യൂറോ സ്‌പോര്‍ടില്‍ കാണാം.
Next Story
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT