Football

ഫ്രഞ്ച് കപ്പ്; ഇക്കാര്‍ഡിക്ക് ഹാട്രിക്ക്, പിഎസ്ജി സെമിയില്‍

നെയ്മര്‍ ഒരു ഗോള്‍ നേടി

ഫ്രഞ്ച് കപ്പ്; ഇക്കാര്‍ഡിക്ക് ഹാട്രിക്ക്, പിഎസ്ജി സെമിയില്‍
X


പാരിസ്: അര്‍ജന്റീനന്‍ താരം മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക്ക് മികവില്‍ പിഎസ്ജി ഫ്രഞ്ച് കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ആങ്കേഴ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്.ഒമ്പത്, 68, 90 മിനിറ്റുകളിലാണ് ഇക്കാര്‍ഡിയുടെ ഗോളുകള്‍. നെയ്മര്‍ മല്‍സരത്തില്‍ ഒരു ഗോള്‍ നേടി. മറ്റൊരു ഗോള്‍ ആങ്കേഴ്‌സ് താരത്തിന്റെ സെല്‍ഫായിരുന്നു. മൊന്റപീലിര്‍ ആണ് പിഎസ്ജിയുടെ സെമിയിലെ എതിരാളി.




Next Story

RELATED STORIES

Share it