Football

ചാഹലിനെതിരായ ജാതീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്

ഹരിയാനയില്‍ ദലിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ യുവരാജിനെതിരേ കേസ് നല്‍കിയിയിരുന്നു. കേസെടുത്ത ഹരിയാന പോലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചാഹലിനെതിരായ ജാതീയ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുസ്‌വേന്ദ്ര ചാഹലിനെതിരായ ജാതീയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് യുവരാജ് സിങ്. തന്റെ പരാമര്‍ശങ്ങള്‍ അറിയാതെ ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചുണ്ടെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് യുവരാജ് ട്വിറ്ററില്‍ കുറിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും മുന്‍ താരമായ യുവരാജ് സിങും നടത്തിയ ഇന്റസ്റ്റഗ്രാം ചാറ്റിനിടെയാണ് താരം വിവാദ പരാമര്‍ശം നടത്തിയത്. ചാഹലിനെ കൂടാതെ കുല്‍ദീപ് യാദവിനെതിരേയും താരം ജാതീയ പരാമര്‍ശം നടത്തിയിരുന്നു. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരേ വന്‍ പ്രതിഷേധം അലയടിച്ചിരുന്നു. അര്‍ബുദത്തിനെതിരേ പോരാടിയ യുവരാജിനെ ജാതീയ ചിന്തകളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന വിധത്തില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഒരു തരത്തിലുള്ള തരംതിരിവുകളിലും ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നും താരം ട്വിറ്ററില്‍ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് തന്റെ ജീവിതം. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. ഓരോ ജീവനെയും ബഹുമാനിക്കുന്നു. സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണം തെറ്റിദ്ധാരണയ്ക്ക് വഴിവച്ചു. ഒഴിവാക്കേണ്ട പരാമര്‍ശം അബദ്ധത്തില്‍ വന്നതാണെന്നും യുവരാജ് വ്യക്തമാക്കി. ഹരിയാനയില്‍ ദലിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ യുവരാജിനെതിരേ കേസ് നല്‍കിയിയിരുന്നു. കേസെടുത്ത ഹരിയാന പോലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it