Football

ഐ ലീഗിന് തുടക്കം; ജയത്തോടെ ചാംപ്യന്‍മാര്‍ തുടങ്ങി

58ാം മിനിറ്റില്‍ കാമറൂണ്‍ താരം ഒഗസ്‌റ്റെ സൊമലാഗയാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്.

ഐ ലീഗിന് തുടക്കം; ജയത്തോടെ ചാംപ്യന്‍മാര്‍ തുടങ്ങി
X


മലപ്പുറം: ഹീറോ ഐ ലീഗ് 2022-23 സീസണിന് തുടക്കമായി. ആദ്യമല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗോകുലം കേരളം ചിരവൈരികളായ മൊഹമ്മദന്‍ സ്‌പോര്‍ട്ടിങിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ട് ഗോകുലം ഇത്തവണ ഇറങ്ങന്നത്. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 58ാം മിനിറ്റില്‍ കാമറൂണ്‍ താരം ഒഗസ്‌റ്റെ സൊമലാഗയാണ് ഗോകുലത്തിന്റെ വിജയഗോള്‍ നേടിയത്. ഈ സീസണിലെ ഐ ലീഗ് വിജയികള്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതിനാല്‍ തീപ്പാറും മല്‍സരങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക.


Next Story

RELATED STORIES

Share it