Football

അഗ്വേറയ്ക്ക് ഹാട്രിക്ക്; സിറ്റിക്ക് ജയം

ആഴ്‌സണലിനെ 3-1നാണ് സിറ്റി തോല്‍പ്പിച്ചത്. ജയത്തോടെ സിറ്റി രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി. സിറ്റിക്കായുള്ള അഗ്വേറയുടെ 14ാം ഹാട്രിക്കിനാണ് ഇത്തിഹാദ സ്‌റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്.

അഗ്വേറയ്ക്ക് ഹാട്രിക്ക്; സിറ്റിക്ക് ജയം
X

ലണ്ടന്‍: അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറയുടെ ഹാട്രിക്ക് മികവില്‍ ഇംഗ്ലിഷ് പ്രമീയര്‍ ലീഗില്‍ ആഴ്‌സണലിനെതിരായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ആഴ്‌സണലിനെ 3-1നാണ് സിറ്റി തോല്‍പ്പിച്ചത്. ജയത്തോടെ സിറ്റി രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി. സിറ്റിക്കായുള്ള അഗ്വേറയുടെ 14ാം ഹാട്രിക്കിനാണ് ഇത്തിഹാദ സ്‌റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ മല്‍സരത്തില്‍ ന്യൂകാസിലിനോടേറ്റ തോല്‍വിയില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റ പ്രകടനമായിരുന്നു ആഴ്‌സണലിനെതിരേ സിറ്റി പുറത്തെടുത്തത്. കളി തുടങ്ങി 48 സെക്കന്റിനുള്ളില്‍തന്നെ അഗ്വേറ ലീഡ് നേടി. എന്നാല്‍, 11ാം മിനിറ്റില്‍ കാസിയേല്‍നിയിലൂടെ ആഴ്‌സണല്‍ സമനില പിടിച്ചു. തുടര്‍ന്ന് ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഗോളടിയന്ത്രം അഗ്വേറ (44) വീണ്ടും ആഴ്‌സണല്‍ വലകുലിക്കി. തുടര്‍ന്ന് 61 ാം മിനിറ്റില്‍ അഗ്വേറ തന്റെ ഹാട്രിക് ഗോളും നേടി. കളിയുടെ മുഴുവന്‍ നിയന്ത്രണവും സിറ്റിക്കായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു.

ഒമ്പതാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡാണ് യുനൈറ്റഡിന്റെ ഗോള്‍ നേടിയത്. ലിവര്‍പൂളിന്റെ വെസ്റ്റ്ഹാമുമായുള്ള മല്‍സരം നാളെയാണ്. അതിനിടെ, ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തോല്‍വി. ലയോണിനോട് 2-1ന്റെ തോല്‍വിയാണ് പിഎസ്ജി നേരിട്ടത്. നെയ്മറില്ലാതെ ഇറങ്ങിയ ടീം മികച്ച കളിയായിരുന്നു പുറത്തെടുത്തത്. മല്‍സരം തുടങ്ങിയ ഏഴാം മിനിറ്റില്‍ പിഎസ്ജിയുടെ അര്‍ജന്റീനന്‍ താരം ഡി മരിയ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് മനോഹരമായ ഒരു കിക്കിലൂടെ ലയോണിന്റെ ഡെംബേലേ(33) സമനില ഗോള്‍ നേടി. തുടര്‍ന്ന് പെനാല്‍റ്റിയിലൂടെ 49ാം മിനിറ്റില്‍ ഫെക്കിറിലൂടെ ലയോണ്‍ വിജയഗോള്‍ നേടി.

Next Story

RELATED STORIES

Share it